ETV Bharat / state

'ഇനി എങ്ങനെ ഇവിടെ ജീവിക്കും സാറേ, പേടിയോടെ അല്ലാതെ...': ചൂരല്‍മലക്കാർ ചോദിക്കുന്നു - Wayanad Landslide - WAYANAD LANDSLIDE

മണ്ണില്‍ പുതഞ്ഞുപോയവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയവര്‍, പ്രിയപ്പെട്ടവര്‍ ഒലിച്ചുപോകുന്നത് നോക്കിനില്‍ക്കേണ്ടിവന്നവര്‍, ഉപജീവനമാര്‍ഗമായ കൃഷി നഷ്‌ടമായവര്‍... ചൂരല്‍മലയില്‍ ബാക്കിയായവര്‍ ചോദിക്കുന്നു, ഇനി എന്ത്?

CHOORALMALA PEOPLE OVER TRAGEDY  CHOORALMALA AND MUNDAKKAI  KERALA LANDSLIDE 2024  LATEST NEWS MALAYALAM
Wayanad Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 5, 2024, 8:48 PM IST

ഉരുളെടുത്ത നാട്ടില്‍ ഉള്ളുലഞ്ഞൊരു ജനത (ETV Bharat)

വയനാട് : 'ഇനി എങ്ങനെ ഇവിടെ ജീവിക്കും സാറേ... ഇനിയും ഇതുപോലെ സംഭവിച്ചാൽ നമ്മളും തീരും...' ദുരന്ത ഭൂമിയായ ചൂരല്‍മലയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രതികരണമാണിത്. മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്‌തമഴ ചൂരല്‍മലയേയും മുണ്ടക്കൈയേയും മൂടിയപ്പോള്‍ മഹാദുരന്തത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടവരാണിവര്‍.

ഇവരെ പോലെ, ബന്ധുക്കളും വീടും കൃഷിയും അങ്ങനെ പ്രിയപ്പെട്ട പലതും നഷ്‌ടമായവര്‍ ഇവിടെ ഏറെയാണ്. ജീവന്‍ ഒഴികെ ബാക്കിയെല്ലാം മണ്ണെടുത്തു. രാവിലെ തെരച്ചില്‍ ആരംഭിക്കുന്നതുമുതല്‍ വൈകിട്ട് അവസാനിക്കുന്നതുവരെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകും. ലക്ഷ്യം ഒന്നുമാത്രം, ചെളിക്കൂനകള്‍ക്കിടയില്‍ പെട്ട പ്രിയപ്പെട്ടവരെ കണ്ടെത്തണം.

ദുരന്തത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആറുനാളുകള്‍ക്കിപ്പുറവും ഇവര്‍ക്ക് ഞെട്ടല്‍ മാറിയിട്ടില്ല. കുലംകുത്തിയൊഴുകിയെത്തിയ കല്ലിനും മണ്ണിനും ഇടയില്‍ നിന്ന് പലരെയും രക്ഷിച്ചവര്‍, ഒരുകൈ അകലത്തില്‍ പ്രിയപ്പെട്ടവര്‍ ഒലിച്ചുപോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നവര്‍... അവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ കരച്ചിലാണ് ദുരന്തഭൂമിയില്‍ അലയടിക്കുന്നത്. ഇനി എന്ത് എന്ന ചോദ്യം മാത്രമാണ് ബാക്കി.

ജൂലൈ 30നാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായത്. ഉറക്കത്തിലായിരുന്ന നാട്ടുകാര്‍ അപകടം അറിയാതെ പോയി. പല കുടുംബങ്ങളെയും മണ്ണെടുത്തു. നാടും നാട്ടുകാരും അറിഞ്ഞെത്തിയപ്പോഴേക്ക് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍ ബാക്കിയാക്കിയത് ചെളിക്കൂമ്പാരവും പാറക്കൂട്ടങ്ങളും മാത്രം.

ചെളിയില്‍ പുതഞ്ഞുപോയവ നിരവധി പേരെ രക്ഷപ്പെടുത്തി. അതിലേറ പേരെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നു. തിരിച്ചറിയാനാകാതെ പോയ ഒട്ടേറെ മൃതദേഹങ്ങള്‍ ഒന്നിച്ച് സര്‍വമത പ്രാര്‍ഥനയോടെ അടക്കേണ്ട സാഹചര്യം. പ്രിയപ്പെട്ടവരുടെ മടങ്ങിവരവ് ആഗ്രഹിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വേറെയും. മണ്ണിനടിയില്‍ ഇനിയും കണ്ടെത്താന്‍ നിരവധി പേരുണ്ട് എന്നതും മനസാക്ഷി മരവിപ്പിക്കുന്നതാണ്.

Also Read: അവര്‍ ഒന്നിച്ച്, ഒരേമണ്ണില്‍ അന്ത്യവിശ്രമം കൊള്ളും; തിരിച്ചറിയാന്‍ കഴിയാത്ത 8 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.