ETV Bharat / state

190 അടി നീളം; 24 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി, ബെയ്‌ലി ബ്രിഡ്‌ജ് നിർമാണം അവസാന ഘട്ടത്തിൽ - WAYANAD LANDSLIDE BAILEY BRIDGE

വയനാട്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർമിക്കുന്ന ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. പാലം നിർമാംണം പൂർത്തിയാക്കുന്നതോടെ കൂടുതൽ രക്ഷാപ്രവർത്തകർക്ക് ദുരന്ത സ്ഥലത്തേക്ക് എത്തിച്ചേരാനാകും.

BAILEY BRIDGE CONSTRUCTION  WAYANAD LANDSLIDE  ബെയ്‌ലി പാലം നിര്‍മ്മാണം  വയനാട് ഉരുള്‍പൊട്ടൽ
Bailey Bridge Construction Continues (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 8:34 AM IST

ബെയ്‌ലി പാലത്തിന്‍റെ നിർമാണം (ETV Bharat)

വയനാട്: ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മിക്കുന്ന താത്‌കാലിക പാലത്തിന്‍റെ (ബെയ്‌ലി പാലം) നിര്‍മാണം ഇന്ന് (ഓഗസ്റ്റ് 1) പൂര്‍ത്തിയാകും. 190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. നിലവിൽ പാലത്തിന്‍റെ സ്‌ട്രെക്‌ച്ചർ മറുകരയുമായി ബന്ധിപ്പിക്കാനായിട്ടുണ്ട്. പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും.

ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ച് പാലത്തിന്‍റെ നിര്‍മാണം പുരോഗമിച്ച് വരുകയാണ്. ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിച്ച സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് എത്തിച്ചത്. ബെംഗ്ലൂരുവില്‍ നിന്നും കരമാര്‍ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ വിടി മാത്യുവിന്‍റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര്‍ കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് സ്‌നിഫര്‍ നായകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Also Read: വയനാട് ദുരന്തം: രക്ഷാദൗത്യം പുനരാരംഭിച്ചു, ബെയ്‌ലി പാലം നിര്‍മാണം അവസാന ഘട്ടത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.