ETV Bharat / state

'ഇന്ത്യ'ൻ രാഷ്‌ട്രീയം ഉറ്റുനോക്കുന്ന വയനാട് ; വിജയത്തേരിലേറാന്‍ രാഹുല്‍, നിലനിര്‍ത്താനാവുമോ 2019ലെ ഭൂരിപക്ഷം ? - Wayanad Constituency - WAYANAD CONSTITUENCY

രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാമണ്ഡലമാണ് Wayanad Constituency. 15 വര്‍ഷം മുന്‍പ് 2009ലാണ് വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ മണ്ഡലത്തിന് അപ്രതീക്ഷിതമായി താരപദവി ലഭിച്ചു. Kerala Lok Sabha Election 2024 ല്‍ വയനാട് കാത്തുവയ്‌ക്കുന്ന സര്‍പ്രൈസ് എന്താകും? SECOND PHASE POLL 2024 നടക്കുന്ന APRIL 26 ന് വയനാട്ടുകാര്‍ വോട്ട് രേഖപ്പെടുത്തിയാല്‍ അവിടെ ആര് വീഴും ആര് വാഴും എന്നറിയാൻ കാത്തിരിക്കേണ്ടത് GENERAL ELECTION RESULT 2024 പുറത്തുവരുന്ന JUNE 4 വരെയാണ്.

KERALA LOK SABHA ELECTIONS 2024  RAHUL GANDHI WAYANAD CONSTITUENCY  വയനാട് ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
WAYANAD CONSTITUENCY
author img

By ETV Bharat Kerala Team

Published : Apr 20, 2024, 5:16 PM IST

Updated : Apr 20, 2024, 7:19 PM IST

കോഴിക്കോട് : 2009വരെ ലോക്‌സഭ മണ്ഡലം പോലുമല്ലാതിരുന്ന വയനാട് ഇന്ന് രാജ്യം ഉറ്റുനോക്കുന്ന താരമണ്ഡലമാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലും വീണ്ടും അദ്ദേഹം ജനവിധി തേടുന്നതിലൂടെയും വയനാടിന് ദേശീയ പ്രാധാന്യമാണ്. 2019ൽ 4,31,770 വോട്ടിന് ജയിച്ച രാഹുൽ ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടു.

ഒപ്പം കോണ്‍ഗ്രസ് സംസ്ഥാനം തൂത്തുവാരി. എന്നാൽ, എന്താണ് 2024ൽ സംഭവിക്കാൻ പോകുന്നത്. രാഹുൽ വിജയത്തേരിലേറുമെന്നതിൽ ജനങ്ങൾക്ക് ഏകാഭിപ്രായമേയുള്ളൂ. എന്നാൽ ഭൂരിപക്ഷം..?, ഒന്നര ലക്ഷത്തോളം വരെ ഇടിവ് സംഭവിച്ചേക്കാം എന്നതാണ് പൊതുജനാഭിപ്രായം.

Kerala Lok Sabha Elections 2024  Rahul Gandhi Wayanad Constituency  വയനാട് ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
രാഹുല്‍ ഗാന്ധി

ആദിവാസി മേഖലയിലെ പ്രബലരായിട്ടുള്ള കുറിച്യർ വിഭാഗത്തിന്‍റെ ചുവടുമാറ്റം കോൺഗ്രസിന് ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നിരന്തരം വർധിക്കുന്ന വന്യജീവി ആക്രമണം, രാത്രിയാത്രാവിഷയം എന്നിവയിൽ രാഹുൽ എന്ത് ചെയ്‌തു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഭൂരിപക്ഷം കുറയുകയാണെങ്കിൽ അത് ആർക്ക് ഗുണം ചെയ്യുമെന്നതാണ് പ്രധാന നോട്ടം.

ഇടതിനും ബിജെപിക്കും അത് ഒരു പോലെ ഗുണം ചെയ്തേക്കും. പ്രചാരണത്തിൽ വലിയ മുന്നേറ്റം നടത്തിയ ആനി രാജയ്‌ക്ക് ജനങ്ങളുടെ പ്രീതി പിടിച്ച് പറ്റാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ ഒരേ മുന്നണിയായിട്ടും അവർ നടത്തുന്ന പോരാട്ടത്തെ പോസിറ്റീവ് ആയി കാണുന്നവർ നിരവധിയാണ്.

ആനി രാജ

എന്നാൽ, സുഗന്ധഗിരി - മുട്ടിൽ മരം കൊള്ളകൾ, സിദ്ധാർഥന്‍റെ മരണം അതിനെല്ലാമപ്പുറം അപകട മരണങ്ങൾ കുത്തനെ കൂടുമ്പോൾ സ്വന്തമായി ഒരു മെഡിക്കൽ കോളജ് ഇല്ലാത്ത വിഷയം, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പ് എന്നിവ ആനി രാജയ്‌ക്ക് പ്രതികൂലമായി തീരുകയും ചെയ്‌തേക്കാം.

ബിഡിജെഎസിൽ നിന്നും സീറ്റ് തിരിച്ചുകിട്ടിയതിന്‍റെ ആഹ്ളാദത്തിനൊപ്പം കെ സുരേന്ദ്രൻ സ്ഥാനാർഥി ആയതും ബിജെപിക്ക് ഹരം പകർന്നിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് മത്സരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനും വലിയ ശ്രമം നടന്നിട്ടുണ്ട്. മോദി ഗ്യാരണ്ടിയിൽ പരമാവധി വോട്ടുതേടുന്ന സുരേന്ദ്രൻ 'ഗണപതി വട്ടം' എന്ന കാര്‍ഡ് മുന്നോട്ടുവച്ചിട്ടുമുണ്ട്.

കെ സുരേന്ദ്രൻ

എന്നാൽ, സുൽത്താൻ ബത്തേരിയിൽ അത് ഏശാതായതോടെ പിന്നീട് അതേക്കുറിച്ച് മിണ്ടിയിട്ടില്ല. മുപ്പത് കോടിയുടെ കോഴ ഉണർത്താൻ പരാതിക്കാരിയായ പ്രസീത അഴീക്കോട് മത്സരിക്കുന്നു എന്നതും ബിജെപിക്ക് കല്ലുകടിയാണ്. ഇതിനെല്ലാമപ്പുറം പ്രതീക്ഷിച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ലെങ്കിൽ ഭാവി തന്നെ മാറ്റിമറിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയാകും ഇത് എന്നതും സുരേന്ദ്രനെ സംബന്ധിച്ച് പ്രധാനമാണ്.

Wayanad Constituency Lok Sabha Election 2024

സ്ഥാനാര്‍ഥിമുന്നണി/പാര്‍ട്ടി
ആനി രാജഎല്‍ഡിഎഫ്, സിപിഐ
പി ആർ കൃഷ്‌ണൻ കുട്ടിബിഎസ്‌പി
രാഹുല്‍ ഗാന്ധിയുഡിഎഫ്, കോണ്‍ഗ്രസ്
കെ സുരേന്ദ്രൻഎന്‍ഡിഎ, ബിജെപി
അജീബ് മുഹമ്മദ്സ്വതന്ത്രൻ
പ്രസീത അഴീക്കോട്സ്വതന്ത്ര
പി രാധാകൃഷ്‌ണൻസ്വതന്ത്രൻ
സത്യൻ കെ പിസ്വതന്ത്രൻ
സിനോജ് എ സിസ്വതന്ത്രൻ
ആകെ വോട്ടർമാർ1462423
സ്ത്രീകൾ741354
പുരുഷൻമാർ721054
മറ്റുള്ളവർ15

Also Read: കണ്ണൂർ പോര് ഫോട്ടോഫിനിഷിലേക്കോ...? പ്രവചനാതീതം കണ്ണൂർ... - Kannur Loksabha Constituency

Last Updated : Apr 20, 2024, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.