തിരുനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ അന്തിമ ചിത്രം തെളിഞ്ഞു. വയനാട് ലോക്‌സഭ മണ്ഡലത്തിൽ 16 സ്ഥാനാര്‍ഥികള്‍. വയനാട്ടില്‍ ആരും പത്രിക പിന്‍വലിച്ചില്ല.
പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സിപിഐ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്‌ദൂര്‍ ബറോജ്‌ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകോള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ അജിത്ത് കുമാര്‍. സി, ഇസ്‌മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ. പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിങ് യാദവ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട് മണ്ഡലത്തിൽ 10 സ്ഥാനാര്‍ഥികള്‍. സൂക്ഷ്‌മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. അവശേഷിച്ച 12 സ്ഥാനാർഥികളില്‍ രണ്ടു പേര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബിജെപി), രാഹുല്‍. ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍. വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥികൾ. ഇടതുമുന്നണി സ്വതന്ത്രന്‍ ഡോ. പി. സരിന് സ്റ്റെതസ്കോപ്പ് ചിഹ്നമായി അനുവദിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്.
ALSO READ: പാലക്കാട് പ്രചാരണച്ചൂടേറുന്നു; വോട്ടുതേടി സ്ഥാനാര്‍ഥികളുടെ പരക്കംപാച്ചില്‍, അടിയൊഴുക്കുകള്‍ സജീവം
ചേലക്കരയില്‍ 7 സ്ഥാനാര്‍ഥികളാണുള്ളത്. ആര്‍. പ്രദീപ് (സിപിഎം), കെ. ബാലകൃഷ്‌ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ചേലക്കരയിലെ പ്രധാന സ്ഥാനാർഥികൾ. ഡിഎം കെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു.