തിരുവനന്തപുരം : പടിഞ്ഞാറെകോട്ടയുടെ മതിൽ ഇടിഞ്ഞു. ഇന്നലെ (ജൂൺ 26) രാത്രി 7:40 ഓടെയാണ് സംഭവം. സമീപവാസിയായ സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പത്‌മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ കോട്ടയുടെ വലതു ഭാഗത്താണ് മതിലിൻ്റെ വലിയൊരു ഭാഗം ഇടിഞ്ഞു വീണത്.
സമീപത്തെ വ്യാപാരികൾ ഇടിഞ്ഞു വീണ ഭാഗത്തിന് ചുറ്റും നിലവിൽ കയർ കെട്ടി തിരിച്ചിട്ടുണ്ട്. ചരിത്ര സ്‌മാരകമായ പടിഞ്ഞാറെകോട്ട 1787 ൽ തിരുതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡ വർമ്മ നിർമിച്ചതായിരുന്നു.
14-ാം നൂറ്റാണ്ട് മുതൽക്കേ നിലനിന്നിരുന്ന മൺ കോട്ട 1787 ൽ നവീകരിക്കുകയായിരുന്നു. 1747 ൽ നവീകരണം ആരംഭിച്ച കോട്ടയുടെ പണി 1787 ലാണ് പൂർത്തിയായത്. തൈക്കാട് നമ്പൂതിരിയാണ് കോട്ടയുടെ വാസ്‌തു ശിൽപി.
Also Read: ദുരിത പെയ്‌ത്ത്: ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം, ദുരന്ത ബാധിതരെ മാറ്റി പാർപ്പിച്ചു