തൃശൂർ: പൂരം അലങ്കോലമാക്കിയത് ഗൂഡ ലക്ഷ്യത്തോടുകൂടിയാണെന്ന് സർക്കാർ കണ്ടെത്തിയെന്ന് വിഎസ് സുനിൽ കുമാർ. പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. പൂരം അട്ടിമറിക്കാൻ ശ്രമിച്ചു എന്നുള്ളത് ഗുരുതരമായ സാമൂഹ്യ പ്രശ്‌നമാണ്. പുതിയ റിപ്പോർട്ട് ഒട്ടും താമസിയാതെ തന്നെ പുറത്തുകൊണ്ടുവരണം. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ സമീപനം പരിശോധിക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഡിജിപിയുടെ വീഴ്‌ചയും പരിശോധിക്കണം. എഡിജിപി വിഷയത്തിൽ ബിനോയ് വിശ്വം പറഞ്ഞതിനപ്പുറം ഒന്നും തനിക്ക് പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരത്തിൽ ദുരൂഹമായ രാഷ്ട്രീയ ഇടപെടൽ സംഘ്‌പരിവാറിൻ്റെ ഭാഗത്ത് നിന്നുണ്ടായി. എല്ലാം സർക്കാർ അന്വേഷിക്കട്ടെയെന്നും സുനിൽ കുമാർ കൂട്ടിച്ചേര്‍ത്തു.
Also Read: 'എഡിജിപിയുടെ ജോലി സംഘപരിവാർ കോ ഓർഡിനേഷന്‍'; പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വി ഡി സതീശൻ