ETV Bharat / state

'തൃശൂര്‍ മേയറുടേത് രാഷ്‌ട്രീയപരമായ വഞ്ചന': വി എസ് സുനിൽ കുമാർ - Sunil Kumar against Thrissur Mayor - SUNIL KUMAR AGAINST THRISSUR MAYOR

മേയറെ മാറ്റണമെന്ന ആവശ്യം സിപിഐ സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ.

VS SUNIL KUMAR  THRISSUR MAYOR M K VARGHESE  CPIM CPI  LDF
VS Sunil Kumar (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 7:32 AM IST

തൃശൂർ മേയർക്കെതിരെ വി എസ് സുനിൽ കുമാർ (Etv Bharat)

തൃശൂർ: തൃശൂർ മേയർക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. എം കെ വർഗീസിനെ മാറ്റണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മേയർ പ്രവർത്തിച്ചത് ബിജെപി സ്ഥാനാർഥിക്ക് വേണ്ടിയാണ്.

മേയറെ മാറ്റണമെന്ന ആവശ്യം സിപിഐ സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

ഇടതുപക്ഷത്തിന്‍റെ എംഎൽഎ ആയിരുന്ന സമയത്ത് ആയിരക്കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള താൻ ഇവിടെ മത്സരിക്കുമ്പോൾ തങ്ങളുടെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞിരുന്നില്ല. പകരം എൻഡിഎ സ്ഥാനാർഥിയുടെ മഹിമയെ കുറിച്ച് പറഞ്ഞു. അതിനെയാണ് എൻഡിഎയ്ക്ക് വേണ്ടി പ്രവർത്തിക്കുക എന്ന് പറയുന്നത്.

മേയറുടെ ഭാഗത്തു നിന്നും രാഷ്ട്രീയ പരമായുള്ള വഞ്ചനയാണുണ്ടായത്. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.

Also Read:തൃശൂര്‍ മേയർ - സുരേഷ് ഗോപി ബന്ധം; നിലപാട് കടുപ്പിച്ച് സിപിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.