ETV Bharat / state

വോട്ടര്‍മാര്‍ക്ക് സഹായമേകാന്‍ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ - voter helpline app - VOTER HELPLINE APP

വോട്ടര്‍മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങള്‍ക്കുമായി വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Apr 19, 2024, 8:05 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം അവശേഷിക്കേ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നതിന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുന്നത്.

എന്താണ് വോട്ടർഹെൽപ്പ് ലൈൻ ആപ്പ്?

തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ആണ് വോട്ടർഹെൽപ്പ് ലൈൻ ആപ്പ്. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്‌റ്റോറിൽ നിന്നും വോട്ടർഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാം. പൗരന്മാരെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുമാണ് ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വോട്ടർഹെൽപ്പ് ലൈൻ ആപ്പിന്‍റെ പ്രത്യേകതകൾ

വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്‍കല്‍, പരാതികള്‍ സമര്‍പ്പിക്കുക, അതിന്‍റെ സ്‌റ്റാറ്റസ് തിരയുക, തെരഞ്ഞെടുപ്പുഫലം അറിയല്‍, തെരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അറിയുക എന്നീ സേവനങ്ങൾ ഈ മൊബൈല്‍ ആപ്പ് വഴി ചെയ്യാൻ സാധിക്കും. വോട്ടറല്ലാത്തവര്‍ക്ക് ഫോണില്‍വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത് രജിസ്‌ട്രേഷൻ ചെയ്യാനാകും. വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‌ലോഡ് ചെയ്‌ത് വോട്ടറായി രജിസ്‌റ്റര്‍ ചെയ്യാനുമാകും.

Also Read: ലക്ഷദ്വീപില്‍ പോളിങ് പൂര്‍ത്തിയായി, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.