കണ്ണൂർ: എഡിഎം നവീൻബാബുവിൻ്റെ മരണത്തിന് പിന്നിലെ യഥാർഥ വസ്‌തുതകൾ വെളിച്ചത്ത് വരാൻ സിബിഐ അന്വേഷണം അനിവാര്യമെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് വിഎം സുധീരൻ. പ്രതികളെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കി ശിക്ഷിക്കുന്നതിനുളള നടപടികളെടുക്കണം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്കുളള പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താഴ്ന്ന നിലയിൽ നിന്നും പടിപടിയായി ഉയർന്ന് എഡിഎം പദവിയിലേക്ക് എത്തിയയാളാണ് നവീൻ ബാബു. സർക്കാർ സേവനത്തിൽ സംശുദ്ധമായ മാതൃക സൃഷ്‌ടിച്ച വ്യക്തിയാണെന്ന് സർക്കാരും സർവിസ് സംഘടനകളും പൊതു ജനങ്ങളും ഒരേപോലെയാണ് അദ്ദേഹത്തെ പ്രകീർത്തിക്കുന്നത്.
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്തതിൻ്റെ പേരിൽ ഭരണപക്ഷ രാഷ്ട്രീയത്തിൻ്റെ ധാർഷ്ട്യവും അപമാനവും പേറി ജീവൻ വെടിയേണ്ടിവന്നത് വർത്തമാനകാല ദുര്യോഗമാണെന്നും ഇത് ആവർത്തിക്കാതിരിക്കുവാൻ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും വിഎം സുധീരൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച് സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും കാട്ടുന്നത് ഗുരുതരമായ കൃത്യവിലോപവും ഇരട്ടത്താപ്പ് നയവും ആണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ജില്ലാ കലക്ട്രേറ്റിന് മുമ്പിൽ എത്തിയപ്പോൾ പൊലീസ് ബാരിക്കേഡുകൾ തീർത്ത് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറുകയും അതിനുമുകളിൽ കോൺഗ്രസ് പതാക കെട്ടുകയും ചെയ്‌തതിനെ തുടർന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച കലക്ട്രേറ്റ് മാർച്ചിലും, ധർണയിലും ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസിസി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ എംഎൽഎമാരായ കെ ശിവദാസൻ നായർ, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, കെപിസിസി അംഗം മാത്യു കുളത്തിങ്കൽ.
ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, അനിൽ തോമസ്, കെകെ റോയിസൺ, കെ ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, എംഎസ് പ്രകാശ്, സുനിൽ എസ് ലാൽ, ലിജു ജോർജ്, കോശി പി സഖറിയ, റോജിപോൾ ദാനിയേൽ, സുനിൽ കുമാർ പുല്ലാട്, ജി രഘുനാഥ്, എംഎസ് സിജു, എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരായ ദീനാമ്മ റോയി, ഈപ്പൻ കുര്യൻ, സക്കറിയ വർഗീസ്, ജെറി മാത്യു സാം, പോഷക സംഘടന നേതാക്കളായ രജനി പ്രദീപ്, ബാബുജി ഈശോ, നഹാസ് പത്തനംതിട്ട, സണ്ണി കണ്ണംമണ്ണിൽ, ബാബു മാമ്പറ്റ, ലാലി ജോൺ, എസ് അഫ്‌സൽ, ഷാജി കുളനട എന്നിവർ പ്രസംഗിച്ചു.
Also Read: എഡിഎം നവീൻ ബാബുവിൻ്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്‌ത് ആരോഗ്യവകുപ്പ്