ETV Bharat / state

സബ്‌സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍; കൺസ്യൂമർ ഫെഡിന്‍റെ വിഷു ചന്തകൾ ഇന്ന് മുതൽ - Vishu Markets Starting From Today - VISHU MARKETS STARTING FROM TODAY

വിഷുചന്തകളിൽ 13 ഇനം അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാനാണ് തീരുമാനം

VISHU MARKETS FROM TODAY  VISHU MARKET  വിഷു ചന്ത  CONSUMER FED
Kerala Consumer Fed Vishu Markets Starting From Today
author img

By ETV Bharat Kerala Team

Published : Apr 12, 2024, 10:30 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കൺസ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ പ്രവർത്തനമാരംഭിക്കും. പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി വിഷു, ഈസ്‌റ്റർ, റംസാൻ ചന്തകൾ തുടങ്ങുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞിരുന്നു. തുടർന്ന് കൺസ്യൂമർ ഫെഡ് ഹൈക്കോടതിയെ സമീപിച്ചു.

സംസ്ഥാനത്ത് വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർ ഫെഡിന് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. 13 ഇനം അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കാനാണ് തീരുമാനം. ഏപ്രിൽ 18 വരെയാണ് വിഷു ചന്തകൾ പ്രവർത്തിക്കുക.

സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലെറ്റുകളിലാണ് വിഷു ചന്ത പ്രവർത്തിക്കുക. 5 കോടി രൂപ സബ്‌സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകിയതാതും കൺസ്യൂമർ ഫെഡും വ്യക്തമാക്കിയിരുന്നു.

Also Read : വിഷു വിപണി കീഴടക്കി മലബാറിന്‍റെ സ്വന്തം പടക്കം; വെള്ളനൂർ പടക്കങ്ങള്‍ക്ക് ആവശ്യക്കാരേറെ - Vellanoor Firecrackers

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.