ETV Bharat / state

കേരള സര്‍വകലാശാല കലോത്സവം : 'ഇൻതിഫാദ' എന്ന പേര് വിലക്കി വൈസ് ചാൻസലർ - കേരള യൂണിവേഴ്‌സിറ്റി കലോത്സവം

കേരള സർവകലാശാല യൂത്ത് ഫെസ്റ്റിവലിന് ഇൻതിഫാദയെന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസലർ

Vice Chancellor  Kerala University Arts Festival  ഇൻതിഫാദ  കേരള യൂണിവേഴ്‌സിറ്റി കലോത്സവം  കേരള സർവ്വകലാശാല
The Vice Chancellor banned the name of the Kerala University Arts Festival as intifada
author img

By ETV Bharat Kerala Team

Published : Mar 4, 2024, 3:54 PM IST

Updated : Mar 4, 2024, 4:24 PM IST

തിരുവനന്തപുരം : കേരള സർവകലാശാല യൂത്ത് ഫെസ്റ്റിവലിന് ഇൻതിഫാദയെന്ന പേര് നൽകിയതിനെതിരെ വിസി ഡോ. മോഹനൻ കുന്നുമ്മൽ. ഫെസ്റ്റിവലിന്‍റെ ബാനറുകൾ, പോസ്റ്ററുകൾ എന്നിവയില്‍ ഈ പേര് ഉപയോഗിക്കരുതെന്ന് സർവകലാശാല വൈസ് ചാൻസലർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇൻതിഫാദ എന്നത് ഹമാസ് സൈനികർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് നൽകിയ പേരാണെന്ന് ചൂണ്ടിക്കാട്ടി എബിവിപി വിസിക്ക് പരാതി നൽകുകയും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് നടപടി.

മാർച്ച്‌ 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിൽവച്ചാണ് കലോത്സവം നടക്കുന്നത്. ഭീകര സംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്‍റെ പേരാക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. വിദ്യാര്‍ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് റിപ്പോർട്ട്‌ നൽകാൻ രജിസ്ട്രാർക്ക് വിസി നിർദേശം നൽകിയിരുന്നു.

ഉയർന്നുവരുന്ന പ്രതിരോധം എന്നാണ് ഇൻതിഫാദ എന്ന വാക്കിന്‍റെ അർഥം എന്നും സർഗാത്മകമായി യൂണിവേഴ്‌സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരുകളിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഡിഎസ്‌എസ്‌ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ട്. എന്നാൽ ഇത് തള്ളിയാണ് ഡോ മോഹനൻ കുന്നുമ്മൽ പേര് മാറ്റാൻ നിർദേശിച്ചത്. മാർച്ച്‌ 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് കലോത്സവം.

Last Updated : Mar 4, 2024, 4:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.