കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്‌ത മുഖപത്രമായ സുപ്രഭാതം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുകയാണെന്ന് പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ ആണ് വെള്ളാപ്പള്ളിയുടെ ശ്രമം എന്നും പത്രം കുറ്റപ്പെടുത്തുന്നു.
മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണെന്ന് മുഖപ്രസംഗത്തില്‍ ചോദ്യമുണ്ട്. പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്‌ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും മുഖപ്രസംഗം പറയുന്നു. ഇസ്‌ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും മുഖപ്രസംഗത്തില്‍ ആക്ഷേപമുണ്ട്.
'ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത്, അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക. എന്ന ശ്രീനാരായണ ഗുരുവിൻ്റെ വചനങ്ങളോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. കാലങ്ങളായി അസത്യം പറയുന്ന വെള്ളാപ്പള്ളിക്ക് ഗുരുവചനം ബാധകമെന്നും എഡിറ്റോറിയലില്‍ പറയുന്നു.