ETV Bharat / state

സ്വന്തമായി വാഹനമില്ല; ദേവികുളം സബ്‌ ആര്‍ടി ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍ - SUB RTO OFFICE VEHICLE CRISIS - SUB RTO OFFICE VEHICLE CRISIS

ദേവികുളം സബ് ആർടി ഓഫിസിലെ വാഹനത്തിന് പകരം പുതിയ വാഹനമെത്തിയില്ല. പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർ. പുതിയ വാഹനമോ പകരം വാഹനമോ എത്തിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യം.

SUB RTO OFFICE IN IDUKKI  ദേവികുളം സബ് ആര്‍ടി ഓഫിസ്  SUB RTO OFFICE WITHOUT OWN VEHICLE  ആര്‍ടിഒ ഓഫിസ് വാഹനം
Sub RTO Office (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 28, 2024, 6:12 PM IST

സിഎന്‍ ബേബി ഇടിവി ഭാരതിനോട് (ETV Bharat)

ഇടുക്കി: സ്വന്തമായി ഔദ്യോഗിക വാഹനങ്ങള്‍ ഇല്ലാത്ത ദേവികുളം സബ്‌ ആര്‍ടി ഓഫിസിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. കാലപ്പഴക്കം ചെന്ന ഔദ്യോഗിക വാഹനം നിരത്തൊഴിഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയിലായത്. കണ്ടം ചെയ്‌ത വാഹനത്തിന് പകരം ഇതുവരെ വാഹനം ലഭിച്ചിട്ടില്ല.

15 വര്‍ഷം പഴക്കമുള്ള ഓഫിസിലെ വാഹനങ്ങളാണ് നിരത്തൊഴിഞ്ഞത്. പകരം സംവിധാനം ഏർപ്പെടുത്താൻ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്നും നടപടി ഉണ്ടാകാത്ത സാഹചര്യമാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല സബ് ആര്‍ടി ഓഫിസുകള്‍ക്ക് പിന്നാലെയായിരുന്നു ദേവികുളം സബ് ആര്‍ടി ഓഫിസിലെയും വാഹനം കാലാവധി കഴിഞ്ഞ് നിരത്തൊഴിഞ്ഞത്. എന്നാൽ മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ വാഹനമോ പകരം സംവിധാനമോ അവിടേക്ക് എത്തിയില്ല. ടെസ്‌റ്റിങ് ഗ്രൗണ്ടുകളില്‍ എത്താനും അപകടങ്ങള്‍ ഉണ്ടാകുന്നിടത്തെത്താനുമൊന്നും വാഹനമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌ക്വാഡിന് മാത്രമാണ് ഇലക്ട്രിക് കാര്‍ ഉള്ളത്. എന്നാൽ ഓഫിസ് ആവശ്യത്തിന് ഈ വാഹനം ഉപയോഗിക്കാനാവില്ല. വാഹനമില്ലാതായതോടെ നിരത്തിലെ വാഹന പരിശോധനയും താളം തെറ്റിയിരിക്കുകയാണ്.

വട്ടവടയും മറയൂരുമൊക്കെ അടങ്ങുന്ന വിശാലമായ ഭൂപ്രദേശമാണ് ദേവികുളം സബ് ആര്‍ടി ഓഫിസിന് കീഴില്‍ വരുന്നത്. ദൈന്യം ദിന ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അടിയന്തര സാഹചര്യങ്ങളില്‍ പോലും വാഹനം ലഭ്യമല്ലാത്തതിന്‍റെ പ്രതിസന്ധി ഉദ്യോഗസ്ഥരെ ഏറെ വലക്കുന്നുണ്ട്. പുതിയ വാഹനമോ പകരം വാഹനമോ എത്തിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Also Read: കണ്‍ഫ്യൂഷന്‍ വേണ്ട; 'അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാം'; നിര്‍ദേശങ്ങളുമായി എംവിഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.