ETV Bharat / state

'ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിന് സിപിഎം ചൂട്ടു പിടിക്കുന്നു'; വി ഡി സതീശൻ - VD Satheesan On Kejriwal Arrest - VD SATHEESAN ON KEJRIWAL ARREST

കെജ്‌രിവാളിന്‍റെ അറസ്‌റ്റ് രാഷ്ട്രീയ പ്രേരിതം, ഇത് ബിജെപിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്‍റെ ആഴം വ്യക്തമാക്കുന്നെന്നും വി ഡി സതീശൻ.

VD SATHEESHAN  ARAVIND KEJRIWAL  ED ARREST  CONGRESS
Congress Leader VD Satheesan On Delhi CM Aravind Kejriwal's ED Arrest
author img

By ETV Bharat Kerala Team

Published : Mar 22, 2024, 5:40 PM IST

'ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിന് സിപിഎം ചൂട്ടു പിടിക്കുന്നു'; വി.ഡി. സതീശൻ

കണ്ണൂർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരത്തിന്‍റെ ഹുങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്‌ദം ഉയർത്തുന്നവരെ അടിച്ചമർത്താനും ഇല്ലാതാക്കാനുമാണ് മോദിയും ബിജെപി സർക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കാലത്തെ കെജ്രിവാളിന്‍റെ അറസ്‌റ്റിനെ അതിരൂക്ഷമായാണ് വി ഡി സതീശൻ വിമർശിച്ചതെങ്കിലും, കേരളത്തിലെ രാഷ്ട്രീയ ചൂടിനെ അതേപടി നിലനിർത്താൻ സതീശൻ പ്രത്യേകം ശ്രദ്ധിച്ചു (VD SATHEESAN ON KEJRIWAL ARREST).

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം വലിയ വെപ്രാളം ആണ് സംഘപരിവാർ ക്യാമ്പിന് ഉണ്ടാക്കിയത്. അതിനാൽ എങ്ങനെയും പ്രതിപക്ഷത്തെ അടിച്ചമർത്തണം എന്ന ചിന്തയാണ് കേന്ദ്ര സർക്കാരിനും, നരേന്ദ്ര മോദിക്കും ഉള്ളത്. ഇന്ത്യ മുന്നണിയെ തകർക്കണം എന്ന ലക്ഷ്യത്തോടെയാണ് കുറേ ദിവസമായി സംഘപരിവാർ ക്യാമ്പ് പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നത് വിചിത്രമായ കാര്യമാണ്. കോൺഗ്രസിന്‍റെ ഫണ്ട് മുഴുവൻ മരവിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയെ പ്രവർത്തിക്കാൻ കഴിയാത്ത വിധം കയ്യും കാലും കെട്ടിയിട്ട നിലയിലേക്ക് മാറ്റുകയാണ് ബിജെപി എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മറുവശത്ത് കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി കോടാനുകോടി രൂപ അഴിമതിയിലൂടെ ബോണ്ടായി വാങ്ങുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇഡിയെ കൂട്ടുപിടിച്ചാണ് പല കമ്പനികളിൽ നിന്നും ബിജെപി പണം പണം വാങ്ങി തെരഞ്ഞെടുപ്പ് ആട്ടിമറിക്കുന്നത്. എന്നാൽ വ്യവസ്ഥാപിതമായ പണം പോലും കോൺഗ്രസിന് ഉപയോഗിക്കാൻ പറ്റുന്നില്ല. ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ എന്ന് നാം പറയുന്ന നമ്മുടെ നാട്ടിൽ ഏകാധിപത്യ ഫാസിസ്‌റ്റ് ഭരണകൂടം അവസാന നാളുകളിൽ അഴിഞ്ഞാടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മറ്റ് പല ബിജെപി ഇതര മുഖ്യമന്ത്രിമാരെയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ അവർ നിശബ്‌ദമാകുന്നു. പ്രമാദമായ ലൈഫ് മിഷൻ കേസും, സ്വർണക്കള്ളക്കടത്ത് കേസും, കരുവന്നൂർ കേസും, മാസപ്പടി വിഷയവും എവിടെപ്പോയി എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരളത്തിൽ ബിജെപി സർക്കാർ പിണറായിയോട് കാട്ടുന്നത് മൃദു സമീപനമാണ്. ഇത് സിപിഎം നേതൃത്വവും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള അവിഹിതമായ ബന്ധത്തിന്‍റെ പ്രതിഫലനമാണെന്നും സതീശൻ തുറന്നടിച്ചു.

കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി ശ്രമിക്കുന്ന ബിജെപി കേരളത്തിൽ പിണറായിയെ കൂട്ടുപിടിക്കുകയാണ്. ഇ പി ജയരാജൻ - രാജീവ് ചന്ദ്രശേഖർ ബന്ധം ചോദ്യം ചെയ്യാത്തത് അതുകൊണ്ടാണെന്നും സതീശൻ ആരോപിച്ചു. സിപിഎമ്മിന്‍റെ മുൻ എംഎൽഎ ഡൽഹിയിലെത്തി ഉന്നത ബിജെപി നേതാക്കളെ കണ്ടതുപോലും സൗഹൃദ സംഭാഷണം എന്ന് പറയുന്ന തലത്തിലേക്ക് സിപിഎം താഴ്ന്നു. ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഡൽഹിയിലെത്തിയിട്ട് സിപിഎം ഉന്നത നേതാക്കളായ പ്രകാശ് കാരാട്ടിനെയോ, വൃന്ദ കാരാട്ടിനെയോ, സീതാറാം യെച്ചൂരിയോ അല്ല കാണാൻ പോയതെന്നും പ്രകാശ് ജാവദേക്കറെയാണ് അവരുടെ ഓഫിസിൽ എത്തി കണ്ടതെന്നും സിപിഎം നേതാക്കൾ ഓർക്കണം. എന്നിട്ടുപോലും അവർക്ക് ഒരു കൂസലും ഇല്ല.

എന്നാൽ പ്രധാനമന്ത്രി വിളിച്ച ചായ സൽക്കാരത്തിൽ പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ എംപിയെ സംഘി ആക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്‍റെ ശ്രമം. എൻ കെ പ്രേമചന്ദ്രൻ പോയതിനെ വിവാദമാക്കിയ സിപിഎമ്മിന്‍റെ നാവ് ഉപ്പിലിട്ടു വച്ചിരിക്കുകയാണോ എന്നും സതീശൻ പരിഹസിച്ചു.

Also Read: മദ്യനയ അഴിമതി : ഒടുവില്‍ അരവിന്ദ് കെജ്‌രിവാളിനും വിലങ്ങുവീണു, കേസിനെക്കുറിച്ച് അറിയേണ്ടതെല്ലാം - Delhi Excise Policy Case

ദേവഗയുടെ പാർട്ടിയായ ജനതദൾ എൻഡിഎയിൽ അംഗമാണ്. അതേ പാർട്ടിയിലെ രണ്ട് എംഎൽഎമാരും, ഒരു മന്ത്രിയും ഇന്ന് കേരളത്തിൽ ഇടതുമുന്നണിയിൽ അംഗങ്ങളുമാണ്. ബിജെപി വിരുദ്ധത പറയുന്ന മുഖ്യമന്ത്രിക്ക്‌ ജനതാദളിനെയും മന്ത്രിയെയും മുന്നണിയിൽ നിന്ന് പുറത്താക്കാൻ തന്‍റേടം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് എൻഡിഎയുടെ ഘടകകക്ഷിയെ എൽഡിഎഫിൽ ഉൾപ്പെടുത്തിയതെന്നും വി ഡി സതീശൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.