ETV Bharat / state

'ഞാൻ നില്‍ക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്': മാധ്യമപ്രവർത്തകനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരോട് ക്ഷുഭിതനായി വിഡി സതീശൻ - VD SATHEESAN ANGRY ON CONGRESS - VD SATHEESAN ANGRY ON CONGRESS

പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യത്തിൽ പ്രകോപിതരായി മാധ്യമ പ്രവർത്തകനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനോട് ക്ഷോഭിച്ച് വിഡി സതീശൻ. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ കാണാനാണ് വിഡി സതീശൻ പന്തളത്തെത്തിയത്.

OPPOSITION LEADER VD SATHEESAN  YOUTH CONGRESS AGAINST JOURNALIST  JOURNALISTS ASSAULTED BY CONGRESS  LATEST NEWS IN MALAYALAM
Youth Congress Protested Against Journalist (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 8:41 AM IST

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷുഭിതനായി വിഡി സതീശൻ (ETV Bharat)

പത്തനംതിട്ട: മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിൽ പ്രകോപിതരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ക്ഷോഭിച്ച് സംസാരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 'ഞാൻ നില്‍ക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്' എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം യൂത്ത് കോൺഗ്രസുകാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. പന്തളത്ത് വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.

കഴിഞ്ഞ ദിവസം നടന്ന തുമ്പമൺ സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തില്‍ പരിക്കേറ്റ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെത്തിയത്.

ആശുപത്രിയിൽ നിന്നിറങ്ങിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഇതിനിടെ തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് കൈരളി ടിവിയുടെ റിപ്പോർട്ടർ പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഇതിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങിയപ്പോഴാണ്, ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രകോപിതരായത്.

ഈ സമയം വാഹനത്തില്‍ കയറിയ പ്രതിപക്ഷ നേതാവ് മടങ്ങിയെത്തിയാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരോട് തോന്ന്യാസം കാണിക്കരുതെന്ന് പറഞ്ഞ് ക്ഷോഭിച്ചത്. പ്രതിപക്ഷ നേതാവ് ക്ഷോഭിച്ച് സംസാരിച്ചതോടെ പ്രവർത്തകർ ശാന്തരായി പിരിഞ്ഞു.

Also Read: മാധ്യമ പ്രവർത്തനത്തെ ഇകഴ്‌ത്തിയും പുകഴ്‌ത്തിയും സ്‌പീക്കറും പ്രതിപക്ഷ നേതാവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.