ETV Bharat / state

സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധം; ഇപി വിഷയത്തിൽ അടച്ചാക്ഷേപിച്ച് പ്രതിപക്ഷ നേതാവ് - VD Satheesan slams CPM

author img

By ETV Bharat Kerala Team

Published : Aug 31, 2024, 7:49 PM IST

സംസ്ഥാനത്തെ സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

VD SATHEESAN IN EP JAYARAJAN ISSUE  EP JAYARAJAN LDF CONVENER EXPULSION  ഇപി വിഷയം പ്രതിപക്ഷ നേതാവ്  സിപിഎം ബിജെപി ബന്ധം വിവാദം
VD Satheesan (ETV Bharat)
വിഡി സതീശന്‍ പ്രതികരിക്കുന്നു (ETV Bharat)

തൃശൂര്‍ : ഇ പി ജയരാജൻ വിഷയത്തിൽ സിപിഎമ്മിനെ അടച്ചാക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജന് മാത്രമല്ല, സംസ്ഥാനത്തെ സിപിഎമ്മിന് ഒന്നടങ്കം ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇപിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറും പ്രകാശ് ജാവദേക്കറുമായി ഇപി ജയരാജന് ബന്ധമുണ്ടെന്ന് ആദ്യം പറഞ്ഞതും പ്രതിപക്ഷമാണ്. ദല്ലാൾ നന്ദകുമാറിൻ്റെ ബന്ധത്തെ കുറിച്ച് മാത്രമാണ് അന്ന് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടതിൽ എന്താണ് തെറ്റെന്ന് ആണ് അന്ന് മുഖ്യമന്ത്രി ചോദിച്ചത്. കരുവന്നൂർ വിഷയത്തിൽ പിടിമുറുക്കിയ ഇഡി ഇന്നിവെടെ പോയെന്നും വിഡി സതീശന്‍ പറഞ്ഞു.

പിവി അൻവറും മുൻ എസ്.പിയുമായി നടന്ന ടെലിഫോൺ സംഭാഷണത്തെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. കേരളത്തിലെ പൊലീസ് ഒന്നടങ്കം തലയിൽ പുതപ്പ് ഇടേണ്ട അവസ്ഥയാണ്. സിപിഎമ്മിന് വിധേയമായി 25 വർഷം പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞത് സംസ്ഥാനത്തെ പൊലീസിനെ ഒന്നടങ്കം നാണം കെടുത്തുന്നതാണ്. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരെയാണ് അവർക്ക് താത്പര്യം. വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള സിപിഎമ്മിൻ്റെ ഏറാംമൂളികളായ ഉദ്ദോഗസ്ഥരുടെ പേരുകൾ പുറത്ത് വരണം. ഹേമ കമ്മിറ്റി വിഷയവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെതിരെ ദ്രുതഗതിയിൽ അന്വേഷണം നടക്കുന്നതും രഞ്ജിത്തിനെതിരെയുള്ള അന്വേഷണം ഇഴയുന്നതും ഇതേ താത്പര്യത്തിലാണ്. കേരളത്തിലെ പൊലീസിനെ ഇത്രയും കഴിവില്ലത്തവരാക്കിയത് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനാണ്. നേരത്തെ ഇഡി പിടിമുറുക്കിയ കരുവന്നൂർ വിഷയം ഏവിടെ പോയി എന്നും വിഡി സതീശന്‍ ചോദിച്ചു. ഒക്കെ ഇവരുടെ അവിഹിത കൂട്ടുകെട്ടിൻ്റെ ഭാഗം മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു.

Also Read : 'ഇപി ജാവദേക്കറെ കണ്ടത് പിണറായിയ്‌ക്ക് വേണ്ടി, പുറത്താക്കല്‍ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാന്‍': കെ സുധാകരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.