ETV Bharat / state

'തനിക്കെതിരെയുള്ള പ്രസ്‌താവന പിന്‍വലിക്കണം, പരസ്യമായി മാപ്പ് പറയണം'; ഇപിക്ക് വിഡി സതീശന്‍റെ നോട്ടീസ് - VD Satheesan Notice To EP Jayarajan - VD SATHEESAN NOTICE TO EP JAYARAJAN

ഇപി ജയരാജന് വക്കീല്‍ നോട്ടീസ് അയച്ച് വിഡി സതീശന്‍. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്‌താവന പിന്‍വലിച്ച് ഒരാഴ്‌ചക്കകം പരസ്യമായി മാപ്പ് പറയണമെന്നാവശ്യം. മാര്‍ച്ച് 20നാണ് വിഡി സതീശനെതിരെ ഇപി ജയരാജന്‍ പ്രസ്‌താവന നടത്തിയത്.

VD SATHEESAN  EP JAYARAJAN  VD SATHEESAN LEGAL NOTICE  VD SATHEESAN EP JAYARAJAN ISSUE
Opposition Leader VD Satheesan Sent Legal Notice Against LDF Convener EP jayarajan
author img

By ETV Bharat Kerala Team

Published : Mar 21, 2024, 8:02 PM IST

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീര്‍ത്തികരവും അവാസ്‌തവവും വ്യാജവുമായ പ്രസ്‌താവന ഏഴ് ദിവസത്തിനകം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിഡി സതീശന്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് 20ന് തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് വിജി സതീശനെതിരെ ഇപി ജയരാജന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി.നായര്‍ മുഖേനയാണ് വിഡി സതീശന്‍ നോട്ടീസ് അയച്ചത്. ഇപി ജയരാജന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന സതീശന്‍റെ ആരോപണത്തിന് മറുപടി നല്‍കാൻ ഇപി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

വിഡി സതീശനെതിരെയുള്ള പരാമര്‍ശം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം തന്‍റെ ഭാര്യ ഇരിക്കുന്നതായുള്ള, തലവെട്ടിമാറ്റിയുണ്ടാക്കിയ ചിത്രം പ്രചരിപ്പിക്കുകയാണെന്നും അതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്. ഇത്തരത്തില്‍ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തനാണ് വിഡി സതീശൻ. അശ്ലീല വീഡിയോ നിർമിച്ച് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളായി സതീശൻ മാറിയെന്നുമായിരുന്നു ഇപിയുടെ പരാമർശം.

ഇത്തരത്തില്‍ ബിസിനസ് ബന്ധമുള്ളത് വിഡി സതീശനായിരിക്കും. സതീശൻ വീട് നിർമിക്കാനെന്ന് പറഞ്ഞ് വിദേശത്തുനിന്ന് പണം പിരിച്ചു. പുനർജനിയുടെ പേരിൽ പിരിച്ച പണം എന്ത് ചെയ്‌തുവെന്ന് സതീശൻ വ്യക്തമാക്കണം. എന്നാൽ ആ പിരിച്ച പണം കൊണ്ട് വീട് നിർമ്മിച്ചിട്ടില്ല. എൻജിഒ അടക്കം ഉള്ളവരുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്.

നിയമസഭയിലും സതീശനെതിരെ ആരോപണം ഉയർന്നു. പിവി അൻവറിന്‍റെ ആരോപണത്തിന് സതീശൻ നിയമസഭയിൽ മറുപടി പറഞ്ഞില്ല. മൗനിയായി ഇരുന്നു. പുറത്തുപോയിട്ടാണ് എന്തൊക്കെയോ പറഞ്ഞത്.

വിഡി സതീശൻ ബിജെപിക്ക് മുമ്പില്‍ കീഴടങ്ങുകയും ചെയ്‌തു. എന്തുകൊണ്ട് വിഡി സതീശനെതിരെയുള്ള ആരോപണത്തിൽ ഇഡിയും ഇൻകം ടാക്‌സും വന്നില്ലായെന്നും ഇപി ജയരാജന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ തേജോവധം ചെയ്‌ത് ആർഎസ്എസിന്‍റെ ഗുഡ്ബുക്കിൽ കയറാനാണ് സതീശൻ ശ്രമിക്കുന്നതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു.

Also read :'വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്‌തൻ' ; രാജീവ്‌ ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഇപി ജയരാജൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.