ETV Bharat / state

നിങ്ങൾ മഹാരാജാവല്ല, കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്: പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ - VD Satheesan reacts against SFI - VD SATHEESAN REACTS AGAINST SFI

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിലായിരുന്നു വി ഡി സതീശൻന്‍റെ വിമർശനം.

VD SATHEESAN  PINARAYI VIJAYAN  SFI  കാര്യവട്ടം ക്യാമ്പസിലെ സംഘർഷം
VD Satheesan (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 4:38 PM IST

പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ (Etv Bharat)

തിരുവനന്തപുരം : പ്രത്യയ ശാസ്ത്രത്തിന്‍റെ പിൻബലത്തിലല്ല ഇടിമുറികളുടെ ബലത്തിലാണ് എസ്എഫ്ഐ ക്യാമ്പസുകളിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് നിങ്ങൾ മഹാരാജാവല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും പിണറായി വിജയനെതിരെ വിമർശനമുയർത്തി.

കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിന് മർദനമേറ്റ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോവളം എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോകുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാക്ക് ഔട്ട് പ്രസംഗം നടത്തിയിരുന്നു. സർക്കാരിനും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.

മുഖ്യമന്ത്രിയുടെ ഇന്നത്തെ നിയമസഭ പ്രസംഗം ക്യാമ്പസുകളിൽ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള രാഷ്ട്രീയ രക്ഷകർതൃത്വമെന്നും അദ്ദേഹം ആരോപിച്ചു. കല്യാശ്ശേരിയിൽ നടന്ന ആക്രമണത്തെ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത് തിരുത്തില്ല എന്നുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു.

50 പൊലീസുകാരുടെ മുന്നിൽവച്ച് എംഎൽഎമാരെ എസ്എഫ്ഐ കയ്യേറ്റം ചെയ്യുന്നു. ഇരുണ്ട മുറിയിൽ കൊണ്ടു പോയി വിദ്യാർഥി നേതാവിനെ മർദിച്ചു. മർദനമേറ്റ നേതാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. ഇത് ചോദ്യം ചെയ്യാനാണ് കെഎസ്‌യു പ്രവർത്തകർ ചെന്നത്.

പൊലീസ് സ്റ്റേഷന് മുന്നിൽ വീണ്ടും എസ്എഫ്ഐക്കാർ എന്തിന് വന്നുവെന്നും സതീശൻ ചോദിച്ചു. ഹോസ്റ്റലിലും പൊലീസ് സ്റ്റേഷന് മുന്നിലും മെഡിക്കൽ കോളജിലും മർദിച്ചു. സിപിഎമ്മിന്‍റെ നെറികെട്ട രാഷ്ട്രീയത്തിന്‍റെ ഇൻകുബേറ്ററിൽ വിരിയിച്ച ഗുണ്ട സംഘമാണ് എസ്എഫ്ഐ.

മുഖ്യമന്ത്രി ന്യായീകരിച്ച എസ്എഫ്ഐയെ ജനയുഗം ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ എന്നാണ് വിളിച്ചത്. എഐഎസ്എഫ് ഉൾപ്പെടെ എതിർ രാഷ്ട്രീയ പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.

Also Read: സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, മാഫിയ സംഘങ്ങൾക്ക് രാഷ്‌ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സിപിഎം; മനു തോമസിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം: വിഡി സതീശൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.