ETV Bharat / state

‘വീട്ടില്‍ വോട്ട് അട്ടിമറിക്കരുത്, ആധാര്‍ നിര്‍ബന്ധമാക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നൽകി വി ഡി സതീശൻ - Letter To CEO By VD Satheesan

author img

By ETV Bharat Kerala Team

Published : Mar 27, 2024, 9:15 PM IST

വീടുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികൾ ഉടനെ തന്നെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. ഇതിന് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന് പകരം മറ്റു തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യം.

VD SATHEESAN  ELECTION CONMMISSION OF INDIA  LOKSABHA ELECTION 2024  VOTE FROM HOME
VD satheesan letter to ceo express concern over vote at home for

തിരുവനന്തപുരം: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും ഉടനെ തന്നെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.

വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ പ്രായം സ്ഥിരീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കുന്നതിന് പകരം ആധാര്‍ ഉള്‍പ്പെടെയുള്ള മറ്റ് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്ന രീതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. വോട്ടിങ്ങ് സമയക്രമം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഏജന്‍റുമാരെ അറിയിക്കാത്ത സംഭവങ്ങളുമുണ്ടായി. സീല്‍ഡ് കവറുകള്‍ ഉപയോഗിച്ചില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

വോട്ടിങ്ങ് പ്രക്രിയ സുതാര്യവും സത്യസന്ധവുമാക്കുന്നതിന് വേണ്ടി വോട്ടിങ്ങ് സമയക്രമം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാരെ മുന്‍കൂട്ടി അറിയിക്കാനും, രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കണം. സീല്‍ഡ് കവറുകള്‍ക്ക് പകരം തപാല്‍ വോട്ടുകള്‍ ബാലറ്റ് പെട്ടികളില്‍ തന്നെ സൂക്ഷിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

85 വയസ്സു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീടുകളിൽതന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അസന്നിഹിത (അബ്സെന്‍റീ) വോട്ടർമാരുടെ പട്ടികയിൽപ്പെടുത്തി 12-ഡി അപേക്ഷാഫോം ബിഎൽഒ മുഖേന വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

12-ഡി ഫോമിൽ നിർദിഷ്‌ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്ക് സമർപ്പിക്കുന്നവരുടെ അപേക്ഷകളാണു വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട് രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.

Also Read: സംസ്ഥാനത്ത് യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന; പുതുതായി ചേർന്നത് മൂന്ന് ലക്ഷത്തിലധികം പേര്‍

ആവശ്യ സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, 85 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.