ETV Bharat / state

'കേരള സ്‌റ്റോറി' ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണം; ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് കത്തയച്ച് വി ഡി സതീശൻ - Kerala Story movie Telecasting - KERALA STORY MOVIE TELECASTING

'കേരള സ്‌റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍റെ കത്ത്

VD SATHEESAN LETTER  കേരള സ്റ്റോറി  KERALA STORY DOORDARSHAN  KERALA STORY MOVIE DOORDARSHAN
'Kerala Story' Movie Should Be Banned From Telecasting On Doordarshan VD Satheesan has written a letter to the Chief Election Commissioner
author img

By ETV Bharat Kerala Team

Published : Apr 5, 2024, 10:59 AM IST

തിരുവനന്തപുരം : 'കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മിഷണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാർ താൽപര്യമാണ്.

സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം തെറ്റായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചരണ ചിത്രമാണ് കേരള സ്റ്റോറി. രാജ്യത്തെ വർഗീയമായി വിഭജിക്കാനുള്ള സംഘപരിവാറിന്‍റെ വിഷലിപ്‌തമായ അജണ്ടയുടെ ഭാഗമാണിത്.

VD Satheesan Letter  കേരള സ്റ്റോറി  Kerala Story Doordarshan  Kerala Story Movie Doordarshan
'കേരള സ്‌റ്റേറി' സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍റെ കത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദൂരദർശൻ വഴി സിനിമ സംപ്രേക്ഷണം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി സമൂഹത്തെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നിശബ്‌ദ ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

ദൂരദർശൻ്റെ തീരുമാനം കേരളത്തിലെ ജനങ്ങളെ നേരിട്ട് അപമാനിക്കുന്നതാണെന്നും വി ഡി സതീശൻ ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രാത്രി എട്ട് മണിക്കാണ് 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്‍റെ സംപ്രേക്ഷണം. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ ഫേസ്‌ബുക്ക് പേജില്‍ ചിത്രത്തെ പറ്റി കുറിച്ചിരിക്കുന്നത്.

അതേ സമയം ‘കേരള സ്‌റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. 'കേരള സ്‌റ്റോറി' എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച സിനിമയാണ് ‘കേരള സ്‌റ്റോറി’യെന്നും ഈ സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ നിന്ന് ദൂരദർശൻ അടിയന്തരമായി പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read : 'കേരള സ്റ്റോറി' അസത്യങ്ങളുടെ കെട്ടുകാഴ്‌ച, ചിത്രം പ്രദര്‍ശിപ്പിക്കരുത്; വി ഡി സതീശന്‍ - V D Satheesan Against Kerala Story

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.