ETV Bharat / state

കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്‌നം സര്‍ക്കാരില്ലായ്‌മ; വയനാട് പുനരധിവാസം വൈകിയാല്‍ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് വി ഡി സതീശന്‍

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ കേന്ദ്ര സഹായം വാങ്ങാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

WAYANAD REHABILITATION CONGRESS  OPPOSITION LEADER VD SATHEESAN  വയനാട് പുനരധിവാസം കോണ്‍ഗ്രസ്  മുണ്ടക്കൈ ചൂരല്‍മല ദുരന്തം
VD Satheesan (Etv Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കല്‍പ്പറ്റ: ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാന വ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇനിയും ദുരന്ത ബാധിതരോട് നിരുത്തവരവാദപരമായി, അവഗണനയോടെ പെരുമാറിയാല്‍ അത് സമ്മതിക്കാനാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. വിഷയത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്‌പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഡി സതീശന്‍.

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ് പി ഓഫീസ് മാര്‍ച്ച് (ETV Bharat)

കേരളത്തിലെ ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സര്‍ക്കാരില്ലായ്‌മയാണ്. ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാരിന്‍റെ സാന്നിധ്യം ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാല്‍ ദുരന്ത ബാധിതരുടെ കാര്യത്തില്‍ അതുണ്ടാവുന്നില്ല. ആദ്യമായി കേന്ദ്ര സര്‍ക്കാരിന്‍റെ അവഗണനയെ കുറിച്ച് പറഞ്ഞത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ കണക്ക് നല്‍കിയത് ഇക്കഴിഞ്ഞ നവംബറിലാണെന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ തെറ്റാണ്. എന്നാല്‍ ഇതുപോലൊരു ദുരന്തമുണ്ടായപ്പോള്‍ മറ്റൊന്നും നോക്കാതെ കേന്ദ്രം ധനസഹായം നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പ്രധാനമന്ത്രിയും കേന്ദ്ര സംഘവും പരിശോധന നടത്തിയിട്ടും ഒന്നും നല്‍കാന്‍ തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ കേന്ദ്ര സഹായം വാങ്ങാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ജീവനക്കാരുടെ ശമ്പളമടക്കം 681 കോടി രൂപ വന്നപ്പോള്‍ അതില്‍ നിന്നും ചിലവാക്കിയത് കേവലം 7.65 കോടി രൂപ മാത്രമാണ്. ബാക്കി പണം കൊണ്ട് എന്താണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

'പുനരധിവാസം അനന്തമായി നീണ്ടുപോയാല്‍ ദുരന്ത ബാധിതര്‍ വലിയ പ്രതിസന്ധിയിലാകും. രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും മുസ്‌ലിം ലീഗും നൂറ് വീതം വീടുകളും യൂത്ത്‌ കോണ്‍ഗ്രസ് 30 വീടുകളും വെച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലം വാങ്ങി വീട് വെക്കാമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭൂമി തരുമെന്നാണ് പറഞ്ഞത്. ഈ വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുകയും ഭൂമിക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇതുവരെ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വ്യവഹാരങ്ങളില്ലാത്ത ഭൂമി ഏറ്റെടുക്കണമെന്ന് ആദ്യമേ പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ തോട്ടം ഉടമകളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോ ഉത്തരവാദപ്പെട്ട മന്ത്രിമാരോ തയ്യാറായില്ല,' വിഡി സതീശന്‍ പറഞ്ഞു

ദുരന്തബാധിതര്‍ക്കുള്ള ഭൂമിയായതിനാല്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പകുതി വിലക്കെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ധാര്‍ഷ്ട്യവും ധിക്കാരവും കാട്ടിയതിനാല്‍ അവര്‍ കോടതിയില്‍ പോയി. ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം ഒഴിവാക്കി പുനരധിവാസം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കുമെന്ന നിലപാട് മാറ്റിക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു.

യൂത്ത്‌ കോണ്‍ഗ്രസ് സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെയാണ് പൊലീസ് നാല് റൗണ്ട് ലാത്തിചാര്‍ജ്ജ് നടത്തിയത്. നേതാക്കളെ തെരഞ്ഞുപിടിച്ച്, വിരോധം തീര്‍ക്കാനെന്നവണ്ണം ക്രൂരമായി മര്‍ദിച്ചു. തല്ലിയിട്ടും തല്ലിയിട്ടും മതിവരാത്ത ഉദ്യോഗസ്ഥരെ ഞങ്ങള്‍ക്കറിയാമെന്നും ഇതൊന്നും മറക്കില്ലെന്നും, അവരുടെ ദേഹത്ത് വീണ ഓരോ പാടിനും മറുപടി പറയിക്കേണ്ടവരെ കൊണ്ട് പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ ടി സിദ്ധിഖ് എംഎല്‍എ, ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല, കെഎല്‍ പൗലോസ്, പി കെ ജയലക്ഷ്‌മി, പി പി ആലി, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, എം ജി ബിജു, ബിനു തോമസ്, ടി ജെ ഐസക്, അമല്‍ ജോയി, ഗൗതം ഗോകുല്‍ദാസ്, ജിനി തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

Also Read: 'കേരളവും തമിഴ്‌നാടും ഒറ്റക്കെട്ട്', മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് മുഖ്യമന്ത്രി, പെരിയാർ സ്‌മാരകവും ഗ്രന്ഥശാലയും നാടിന് സമര്‍പ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.