തിരുവനന്തപുരം : ഭരണകൂടങ്ങളുടെ ഇംഗിതങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്ന വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തമായി മാധ്യമ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിച്ച വ്യക്തിയായിരുന്നു റാമോജി റാവുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ജീവിതാവസാനം വരെ ഈ ആദര്‍ശത്തില്‍ മുറുകെ പിടിച്ച വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എന്നും ആദരിക്കപ്പെടും. സിനിമ, സാഹിത്യം, വിദ്യാഭ്യാസം, മാധ്യമരംഗം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. കൈവച്ച എല്ലാ മേഖലകളെയും കഠിനമായ പരിശ്രമത്തിലൂടെ വ്യത്യസ്‌തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിലും അദ്ദേഹത്തിന്‍റെ മാധ്യമ സംഭാവനകള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വിയോഗം. വിയോഗത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും റാമോജി ഗ്രൂപ്പിന്‍റെയും ദുഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.
ALSO READ : 'വീട്ടിലേക്ക് വിളിക്കും, ഭക്ഷണം തരും'; ഓര്‍മ്മകള്‍ പങ്കുവച്ച് സന്തോഷ് ശിവൻ