ETV Bharat / state

'പോണ്‍ഗ്രസ് സൈബര്‍ മീഡിയ' പരാമര്‍ശം; ദേശാഭിമാനിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതി - complaint against deshabhimani - COMPLAINT AGAINST DESHABHIMANI

'പോണ്‍ഗ്രസ് സൈബര്‍ മീഡിയ' എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചര്‍ കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോയായി പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്ന് പരാതി

VD SATHEESAN AGAINST DESHABHIMANI  PORNGRESS CYBER MEDIA  DESHABHIMANI CARICATURE  ദേശാഭിമാനിക്കെതിരെ പരാതി
COMPLAINT AGAINST DESHABHIMANI
author img

By ETV Bharat Kerala Team

Published : Apr 21, 2024, 7:10 PM IST

തിരുവനന്തപുരം: സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിക്കെതിരെ പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയ്ക്കാണ് പരാതി നൽകിയത്. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതി.

'പോണ്‍ഗ്രസ് സൈബര്‍ മീഡിയ' എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന സന്ദേശം നല്‍കുന്നതാണെന്ന് പരാതിയില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ദേശാഭിമാനി വാര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് 2022 ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന്‌ പരാതിയിൽ വി ഡി സതീശൻ ആരോപിക്കുന്നു. ദേശാഭിമാനിക്കെതിരെ നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ചതിന് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Also Read: ഗള്‍ഫിലെ പ്രളയബാധിതര്‍ക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി; വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.