ETV Bharat / state

റിയാസ് മൗലവി വധക്കേസ് : ആർഎസ്എസുകാരെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന് വി ഡി സതീശൻ - RIYAS MAULAVI CASE VERDICT - RIYAS MAULAVI CASE VERDICT

പ്രതികളുടെ ആർഎസ്എസ് ബന്ധം തെളിയിക്കാൻ ആറ് സാക്ഷികളിൽ അഞ്ച് പേരെയും വിസ്‌തരിക്കാത്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് വി ഡി സതീശൻ.

RIYAZ MAULAVI MURDER CASE  VD SATHEESAN  PINARAYI VIJAYAN  RIYAS MAULAVI CASE JUDGEMENT
VD Satheesan on Riyas Maulavi murder case says Pinarayi Vijayan saves RSS members
author img

By ETV Bharat Kerala Team

Published : Mar 31, 2024, 6:53 PM IST

ആർഎസ്എസുകാരെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചതായി വി ഡി സതീശൻ

കാസർകോട് : റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളെ രക്ഷപ്പെടുത്താൻ ഭരണ നേതൃത്വം ഗൂഢാലോചന നടത്തിയതായും, വിധി ശ്രീ എമ്മിന്‍റെ നേതൃത്വത്തിൽ ആർ എസ് എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ ഫലമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസും പിണറായിയും തമ്മിൽ ഊഷ്‌മള ബന്ധമാണുള്ളതെന്നും വി ഡി സതീശൻ ആരോപിച്ചു.

കേസിൽ നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയിൽ പറയുന്നത്. സംഘർഷത്തിൽ ഇല്ലാതിരുന്ന ആളെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ചുമതല ആയിരുന്നു. പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കുന്നതിനുള്ള ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്‌തരിച്ചത്. അഞ്ച് സാക്ഷികളെ വിസ്‌തരിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

മതപരമായ വിദ്വേഷത്താലാണ് നിരപരാധിയായ ഒരാളെ കൊല്ലാൻ പ്രതികൾ തയ്യാറായതെന്ന് തെളിയിക്കാൻ സാക്ഷികളുണ്ടായിട്ടും അവരെ വിസ്‌തരിച്ചില്ല എന്നത് വ്യക്തമാക്കുന്നത് ആർഎസ്എസ് പ്രവർത്തകരായ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഡാലോചന നടന്നതായാണ്. വണ്ടിപ്പെരിയാർ കേസിൽ സംഭവിച്ചതും സമാന രീതിയിലാണ്. ആറ് വയസുകാരിയുടെ കൊലപാതകക്കേസില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ രക്ഷിക്കാനാണ് പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ കേസ് : റിയാസ് മൗലവി കേസ് വിധിയുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തു. ചാനൽ വാർത്തകൾക്കടിയിൽ കമന്‍റ് ഇട്ടവർക്കെതിരെയാണ് കേസ്. വർഗീയ സംഘർഷത്തിന് ആഹ്വാനം ചെയ്യുക, സമൂഹത്തിൽ സ്‌പർദ്ധ സൃഷ്‌ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കാസർകോട് ടൗൺ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Also read: റിയാസ് മൗലവി വധക്കേസ്: വിധിയില്‍ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; വിധി പകർപ്പ് ഇടിവി ഭാരതിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.