ETV Bharat / state

പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന വടകര ഇത്തവണ ആർക്കൊപ്പം - ലോക്‌സഭ തെരഞ്ഞെടുപ്പ് 2024

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളും നേടിയാണ് യുഡിഎഫ് വിജയം കൊയ്‌തത്. വടകര ലോക്‌സഭ മണ്ഡലത്തിന്‍റെ ചരിത്രം.

Parliament Election 2024  Vatakara Lok Sabha Constituency  വടകര ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  Lok Sabha Election 2024
vatakara
author img

By ETV Bharat Kerala Team

Published : Mar 2, 2024, 9:41 PM IST

കോഴിക്കോട്: വടക്കൻ പാട്ടിന്‍റെയും തച്ചോളി കഥകളുടെയും പോരാട്ട വീര്യങ്ങളുടെയും ചരിത്രമാണ് വടകരയുടേത്. ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടി കച്ച മുറുകുമ്പോൾ വടകര മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് പെട്ടെന്ന് പ്രവചിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭ മണ്ഡലം. നിലവിൽ യുഡിഎഫിലെ കെ മുരളീധരനാണ് വടകരയുടെ എംപി.

കുറ്റ്യാടി നിയമസഭ മണ്ഡലം മാത്രം വിജയിച്ച യുഡിഎഫിന് പക്ഷേ ലോക്‌സഭയിൽ മറ്റെല്ലാ മണ്ഡലങ്ങളും അനുകൂലമായി. നിലവിൽ കുറ്റ്യാടിയും നഷ്‌ടപ്പെട്ട യുഡിഎഫിന് ആകെ പിടിവള്ളി വടകര നിയമസഭ മണ്ഡലം മാത്രമാണ്. അതും ആർഎംപിയുടെ കരുത്തിൽ. കര്‍ഷക സമരങ്ങളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയുമെല്ലാം കഥ പറയുന്ന മണ്ണ് പക്ഷേ ഇടത് ചായ്‌വ് കാണിക്കുമ്പോഴും പല തവണ നിറം മാറ്റി കളിച്ചിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്ര എളുപ്പത്തില്‍ വടകര കയറാന്‍ ആവില്ല എന്നതാണ് ചരിത്രം. 1957-ല്‍ തുടങ്ങിയ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അന്നുതൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ മാറിയും മറിഞ്ഞും കിടക്കുന്നു വടകരയുടെ മനസ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ ബി മേനോനാണ് വടകര ലോക്‌സഭ മണ്ഡലത്തിലെ ആദ്യ എംപി.

Parliament Election 2024  Vatakara Lok Sabha Constituency  വടകര ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  Lok Sabha Election 2024
കെ ബി മേനോൻ

1962-ല്‍ സ്വതന്ത്രനായി മത്സരിച്ച് എ വി രാഘവന്‍ വിജയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എ ശ്രീധരന്‍ 67-ല്‍ വിജയിയായി. 1971-ല്‍ കെ പി ഉണ്ണികൃഷ്‌ണനിലൂടെ വടകരയില്‍ കോണ്‍ഗ്രസിന് ആദ്യ വിജയം. 1977ല്‍ കെ പി ഉണ്ണികൃഷ്‌ണന്‍ വിജയം ആവര്‍ത്തിച്ചു.

ഒ ഭരതൻ

കെ പി ഉണ്ണികൃഷ്‌ണൻ

പിന്നീട്, 1980ല്‍ കെ പി ഉണ്ണികൃഷ്‌ണന്‍ കോണ്‍ഗ്രസ് യുവിന്‍റെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തു. തുടര്‍ന്ന് 84 മുതല്‍ 91 വരെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം കോണ്‍ഗ്രസ് എസിന്‍റെ സ്ഥാനാര്‍ഥിയായി വിജയിച്ചു. തുടർന്ന്, കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി 1996-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കെ പി ഉണ്ണികൃഷ്‌ണനെ വടകര തുണച്ചില്ല.

എ കെ പ്രേമജം

പി സതീദേവി

ഒ ഭരതൻ വിജയക്കൊടി പാറിച്ചതിന് പിന്നാലെ എ കെ പ്രമജവും പി സതീദേവിയും ഇടതിന് വേണ്ടി വടകര കാത്തു. 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയിപ്പിച്ചുകൊണ്ട് വടകര യുഡിഎഫിന് അനുകൂലമായി വിധി എഴുതി. 2014ലും വിജയം ആവര്‍ത്തിച്ചു. ഏറ്റവും ഒടുവിൽ പി ജയരാജനെ വീഴ്ത്തി കെ മുരളീധരൻ മണ്ഡലം കാത്തു.

മുല്ലപ്പള്ളി രാമചന്ദ്രൻ

വി മുരളീധരൻ
വർഷംവിജയിപാർട്ടി
1957കെ ബി മേനോൻപ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി
1962എ വി രാഘവന്‍സ്വതന്ത്രൻ
1967എ ശ്രീധരന്‍സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി
1971കെ പി ഉണ്ണികൃഷ്‌ണൻകോണ്‍ഗ്രസ്
1977
1980കോണ്‍ഗ്രസ് (യു)
1984കോണ്‍ഗ്രസ് (എസ്)
1989
1991
1996ഒ ഭരതൻ

സിപിഎം

1998എ കെ പ്രേമജം
1999
2004പി സതീദേവി
2009മുല്ലപ്പള്ളി രാമചന്ദ്രൻകോൺഗ്രസ്
2014
2019കെ മുരളീധരൻകോൺഗ്രസ്

2009ന്‍റെ രാഷ്ട്രീയ ചരിത്രം മാറ്റി ആർഎംപി: വടകര ലോക്‌സഭ മണ്ഡലത്തെ വിലയിരുത്തുമ്പോള്‍ ആര്‍എംപിയെക്കുറിച്ചും എടുത്തുപറയേണ്ടതുണ്ട്. 2009-ലാണ് ആര്‍എംപി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. 2009ന്‍റെ രാഷ്ട്രീയ ചരിത്രം പോലും മാറ്റാന്‍ ആര്‍എംപിക്ക് കഴിഞ്ഞു. അന്ന് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് 21,833 വോട്ടുകള്‍ നേടാനായി. തുടര്‍ന്ന്, ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം 2016-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപിയുടെ ഭാര്യ കെ കെ രമ 20,504 വോട്ടുകളും നേടിയിരുന്നു.

ടി പി ചന്ദ്രശേഖരന്‍റെ വധവും ഒഞ്ചിയം രക്തസാക്ഷിത്വവുമെല്ലാം വടകര ലോക്‌സഭ മണ്ഡലത്തില്‍ സംഹതാപതരംഗം സൃഷ്‌ടിക്കുന്നുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് വടകര. അതുകൊണ്ടുതന്നെ വടകരയിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ ആര്‍എംപി എന്ന പാര്‍ട്ടിയുടെ പങ്ക് ചെറുതല്ല.

2019-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 5,26,755 വോട്ടാണ് കെ മുരളീധരൻ നേടിയത്. പി ജയരാജനാവട്ടെ 4,42,092 വോട്ടും നേടി. ബിജെപിക്ക് 80,128 വോട്ടാണ് ലഭിച്ചത്. തീരദേശപ്രദേശങ്ങളിലെയും കാര്‍ഷികരംഗത്തെയും വികസനങ്ങളും അക്രമരാഷ്ട്രീയവുമെല്ലാം പ്രധാന ആയുധമാക്കുന്നതാണ് വടകരയുടെ പ്രചാരണം.

കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം സജീവ പ്രാധാന്യമുള്ള മണ്ഡലമാണ് വടകര. തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന വിഷയങ്ങളിൽ പെട്ട് കലങ്ങി മറിയുന്നതും വടകരയുടെ പുതിയ ശൈലിയാണ്.

വട'കര'കയറാൻ കെ കെ ശൈലജയെ രംഗത്തിറക്കി ഇടതുപക്ഷം: എൽഡിഎഫിനു വേണ്ടി മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് വടകരയിൽ മത്സരത്തിനിറങ്ങുക. കോൺഗ്രസിന്‍റെ സിറ്റിങ് എംപി കെ മുരളീധരനായിരിക്കും യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങുകയെന്നാണ് സൂചന. വടകരയിൽ ഇത്തവണ ജയം ഉറപ്പാണെന്നാണ് കെ കെ ശൈലജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

വടകര ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രം തന്നെയാണെന്നും ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും അവർ കൂട്ടിച്ചേർത്തു. വടകരയിൽ മുരളീധരൻ വികസനം കൊണ്ട് വന്നോ എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. ടി പി ചന്ദ്രശേഖരൻ വധകേസും വിധിയും കോടതിയുടെ മുന്നിലുള്ള വിഷയമാണ്. രാജ്യത്തിൻ്റെ പ്രശ്‌നങ്ങൾ എല്ലാം ഒരു കേസിന് മുന്നിൽ ഒളിക്കാനാവില്ലെന്നും ശൈലജ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.