ETV Bharat / state

വടകരയിൽ വിജയാഹ്ലാദ പ്രകടനത്തിന് അനുമതി വൈകീട്ട് ഏഴു മണി വരെ : തീരുമാനം സർവക്ഷി യോഗത്തിൽ - ALL PARTY MEETING IN VATAKARA - ALL PARTY MEETING IN VATAKARA

വോട്ടെണ്ണൽ ദിനത്തിൽ വടകരയിൽ കർശന നിയന്ത്രണങ്ങൾ. ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്‌സ് ഉൾപ്പടെ അഴിച്ച് മാറ്റാനും യോഗത്തിൽ തീരുമാനമായി.

LOK SABHA ELECTION RESULT 2024  LOK SABHA ELECTION 2024  വടകരയിൽ സർവകക്ഷി യോഗം  ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ
All Party Meeting Conducted in Vatakara (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 5:25 PM IST

Updated : May 27, 2024, 6:13 PM IST

വടകരയിൽ സർവക്ഷി യോഗം ചേർന്നു (ETV Bharat)

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വടകരയിൽ പൊലീസ് വിളിച്ച സർവകക്ഷി യോഗം ചേർന്നു. മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിക്ക് വോട്ടെണ്ണൽ ദിവസം വൈകീട്ട് ഏഴുമണി വരെ മാത്രമേ വിജയാഹ്ലാദ പ്രകടനം നടത്താൻ അനുമതിയുള്ളൂ. ദേശീയ തലത്തിൽ വിജയിക്കുന്ന മുന്നണിയുടെ പ്രവർത്തകർക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.

വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനത്തിന് ശേഷം ഫ്ലക്‌സ് ഉൾപ്പടെ അഴിച്ച് മാറ്റും. ആഹ്ലാദ പ്രകടനത്തിന്‍റെ ഭാഗമായി വാഹനജാഥകൾ ഉണ്ടാവില്ലെന്നും നേതാക്കൾ അറിയിച്ചു. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് പുന്നക്കൽ, ആർഎംപി നേതാവ് വേണു എന്നിവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 'കാഫിർ പ്രയോഗം' വന്നതിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് ഉത്തര മേഖല ഐജിയോട് ആവശ്യപ്പെട്ടുവെന്ന് യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പറഞ്ഞു. ഇത് പ്രചരിപ്പിച്ച ആളെക്കുറിച്ച് സൂചന കിട്ടി എന്നാണ് ഐജി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വടകരയിൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഏകപക്ഷീയമായ വർഗീയ ധ്രുവീകരണ പ്രചാരണമാണ് ഉണ്ടായതെന്ന് സിപിഎം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഒരുപാട് പരാതികളിൽ ഒന്ന് മാത്രമാണ് കാഫിർ പ്രചാരണമെന്നും മോഹനൻ ആരോപിച്ചു.

Also Read: കാഫിർ കാർഡിറക്കി പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു: കെകെ ശൈലജ

Last Updated : May 27, 2024, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.