ETV Bharat / state

90 ആം വയസിൽ 17 ആമത് പേറ്റന്‍റ് ; ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് നേട്ടങ്ങളുടെ കൊയ്‌ത്ത് തുടർന്ന് വാറുണ്ണി - VARUNNI SECURES 19 PATENTS IN 90

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിലെ ഏറ്റവും കൂടുതൽ പേറ്റന്‍റ് സ്വന്തമാക്കിയ വ്യക്തിയാണ് കെ യു വാറുണ്ണി.

MECHANICAL ENGINEER VARUNI THRISSUR  PATENT HOLDERS AUTOMOBILE INDUSTRY  HIGHEST NUMBER OF PATENT HOLDER  VARUNNI INVENTIONS AND ACHIEVEMENTS
K U Varunni (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 3, 2024, 5:00 PM IST

തൃശൂർ: 90 വയസിനുള്ളിൽ 17 പേറ്റന്‍റുകള്‍ നേടി പ്രായം തന്‍റെ മുന്നേറ്റങ്ങൾക്ക് തടസമല്ലെന്ന് തെളിയിക്കുകയാണ് മെക്കാനിക്കൽ എൻജിനീയറായ തൃശൂർ സ്വദേശി കെ യു വാറുണ്ണി. ഏറ്റവും പുതിയ പേറ്റന്‍റ് ലഭിച്ചത് ‘ഇൻഫിനിറ്റ്‌ലി വാരിയബിൾ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സിസ്റ്റം’ രൂപകൽപന ചെയ്‌തതിനാണ്. തുടർച്ചയായ എക്‌സലറേഷൻ, ഉയർന്ന ഗിയർ അനുപാതം, പവർ നഷ്‌ടമില്ലായ്‌മ എന്നിവയെ വാഗ്‌ദാനം ചെയ്യുന്ന ഈ സിസ്റ്റം, ഓട്ടോമൊബൈൽ രംഗത്തെ ആധുനിക പരിഷ്‌കരണമായാണ് കണക്കാക്കപ്പെടുന്നത്.

90 ആം വയസിൽ 17 ആമത് പേറ്റന്‍റ് സ്വന്തമാക്കി വാറുണ്ണി (ETV Bharat)

ഇന്ത്യയിൽ 15 പേറ്റന്‍റുകളും അമേരിക്കയിൽ 2 പേറ്റന്‍റുകളും ഉൾപ്പെടെ, ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിലെ ഏറ്റവും കൂടുതൽ പേറ്റന്‍റ് സ്വന്തമാക്കിയ വ്യക്തിയാണ് കെ യു വാറുണ്ണി. പരമ്പരാഗത ഓട്ടോമാറ്റിക് ഗിയർ സിസ്റ്റങ്ങളുടെ 'step by step' ആക്‌സലറേഷൻ പൂർണമായും മാറ്റി സ്ഥാപിക്കുകയും പവർ നഷ്‌ടമില്ലാതെ സ്‌മൂത്തായ എക്‌സലറേഷൻ വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു.

ഈ സിസ്റ്റത്തിന്‍റെ പ്രത്യേകത ഇന്ധനക്ഷമതയും കുറഞ്ഞ വായു മലിനീകരണവും എളുപ്പത്തിൽ സാധ്യമാക്കുന്നു എന്നതാണ്. വളരെ കുറഞ്ഞ സ്റ്റാർട്ടിങ് വേഗത നൽകുന്നതിനാൽ ഈ സാങ്കേതികവിദ്യ ഏറെ ഉപകാരപ്രദമാണ്. എഞ്ചിനീയറിങ് പഠനത്തിന്‍റെ ആദ്യ വർഷത്തിൽ പരാജയപ്പെട്ട അനുഭവം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിർണായകമായ സ്വാധീനമുണ്ടാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മദ്രാസ് സർവകലാശാലയിലെ പഠനത്തിനിടെ, അദ്ദേഹത്തിന്‍റെ പിതാവ് കാറ് വാങ്ങി നൽകിയപ്പോള്‍, പരാജയത്തിന്‍റെ നിരാശ മറികടന്നെങ്കിലും പാതിവഴിയിൽ പഠനം നിർത്തണമെന്നുണ്ടായിരുന്നു. ബിൽഡറായ പിതാവിന്‍റെ നിർബന്ധത്താൽ പഠനം പൂർണമാക്കി. അതിനുശേഷം വലിയ വിജയങ്ങളിലേക്ക് വാറുണ്ണി കുതിച്ചു.

ദേശീയ തലത്തിൽ രണ്ടുതവണ എൻആർഡിസി അവാർഡുകൾ നേടി. 1972-ലും 1990-ലും അദ്ദേഹം ഈ പുരസ്‌കാരങ്ങൾക്ക് അർഹനായി. കൂടാതെ, 2013-ൽ നാഷണൽ ഇന്‍റലക്ച്വൽ പ്രോപർട്ടി അവാർഡ്, 2006-ൽ ഭാരത് ജ്യോതി അവാർഡ്, 2015-ൽ മദർ തെരേസ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ 2008, 2011, 2014, 2016 വർഷങ്ങളിൽ അദ്ദേഹത്തിന്‍റെ നേട്ടങ്ങൾ ഇടംപിടിച്ചു.

ഇലക്ട്രിക് - ഫ്യുവൽ എന്നിവ സംയോജിപ്പിച്ച് നിർമിച്ചെടുത്ത ഹൈബ്രിഡ് ബൈക്കും പാർക്കിങിനായി പിന്നിൽ ഒരു വീൽ ഘടിപ്പിച്ച കാറും വാറുണ്ണി രൂപകൽപ്പന ചെയ്‌തിട്ടുണ്ട്. 'ജീവിതത്തിൽ ഒരു ലക്ഷ്യം നിർബന്ധമായും വേണം. പ്രത്യേകിച്ച് പ്രായം കൂടുന്തോറും. ഇല്ലെങ്കിൽ, ജീവിതം ആശയക്കുഴപ്പമായിത്തീരും', കെ യു വാറുണ്ണി പറഞ്ഞു.

Also Read:അബ്‌ദുറാക്കയ്‌ക്ക് 75-ലും കൂട്ടായി 'ഹീറോ'; ഒരുമിച്ച് പിന്നിട്ടത് 60 വര്‍ഷങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.