ETV Bharat / state

വണ്ടിപ്പെരിയാർ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

വണ്ടിപ്പെരിയാറിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ നീതി തേടി കുട്ടിയുടെ അമ്മ ഹൈക്കോടതിയlൽ ഹർജി നൽകി.

vandiperiyar murder case  വണ്ടിപ്പെരിയാർ കേസ്  Kerala High Court  പുനരന്വേഷണം
Vandiperiyar Victims Mother Moves To Kerala High Court
author img

By ETV Bharat Kerala Team

Published : Feb 8, 2024, 9:50 PM IST

എറണാകുളം: വണ്ടിപ്പെരിയാറിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതിയെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി. കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ് കോടതി കുറ്റവിമുക്തനാക്കിയത് എന്നും അഡ്വ.പി.വി. ജീവേഷ് മുഖേന നൽകിയ ഹർജിയിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ സംഭവദിവസം കൃത്യം നടന്ന സ്ഥലത്ത് എത്തിയില്ലെന്നും മൂന്ന് ദിവസത്തിനു ശേഷം മാത്രമാണ് തെളിവുകൾ ശേഖരിച്ചതെന്നും ആരോപണമുണ്ട്. ഗുരുതരമായ പിഴവുകൾ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായി അതിനാൽ ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുനരന്വേഷണ ഹർജിയും എത്തിയത്. ഹർജി കോടതി നാളെ പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.