ETV Bharat / state

വന്ദേ ഭാരതിന്‍റെ കുതിപ്പിൽ കാസർകോട് റെയിൽവേ സ്റ്റേഷന് വരുമാനക്കൊയ്‌ത്ത് - VANDE BHARAT INCOME TO KASARAGODE

വന്ദേ ഭാരത് സര്‍വീസില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മികച്ച വരുമാനം. യാത്രക്കാരുടെ എണ്ണത്തിലും കുതിപ്പ്.

VANDHE BHARATH  വന്ദേഭാരത്  INDIAN RAILWAY
vandebharat; big income to Kasargode railway station, passengers number also hiked (Etv Bharat)
author img

By ETV Bharat Kerala Team

Published : May 4, 2024, 1:06 PM IST

കാസർകോട് : വന്ദേ ഭാരതിന്‍റെ കുതിപ്പിൽ കാസർകോട് റെയിൽവേ സ്റ്റേഷന് മികച്ച വരുമാനം. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർകോട് 15-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25-ാം സ്ഥാനത്തുമാണ്.

24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർകോട് നിന്ന് യാത്ര ചെയ്‌തത്. 33.59 കോടി രൂപയായിരുന്നു വരുമാനം. ഈ വരുമാനം ഇത്തവണ 47 കോടിയായി ഉയർന്നു. കാ‍ഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18.23 കോടി രൂപയാണു വരുമാനം ഇപ്പോഴത്തെ വരുമാനം. 16.75 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം. വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങിയത് കാസർകോടിന്‍റെ വരുമാനം വർധിക്കാൻ സഹായകമായി.
Also Read: സുഖകരമായ യാത്ര, വിമാനത്തോട് കിടപിടിക്കുന്ന സൗകര്യം, സുരക്ഷയ്ക്ക് കവച് ; വന്ദേഭാരത് ട്രെയിനിനെ കുറിച്ച് അറിയാം

ഉച്ചയ്ക്ക് 2.30ന് വന്ദേ ഭാരത് തുടങ്ങുന്നത് കാസർകോട് നിന്നായതിനാൽ ബുക്കിങ്ങിൽ കൂടുതൽ പരിഗണന ലഭിച്ചു. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശ്ശേരിയെ മറികടക്കാൻ കാസർകോടിന് കഴിഞ്ഞു. ഒരു വർഷം പൂർത്തിയായ കോട്ടയം വഴിയുള്ള വന്ദേ ഭാരതിനും ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേ ഭാരതിനും യാത്രക്കാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.