ETV Bharat / state

'സുരേഷ് ഗോപി കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോ?' കായിക മേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി - V SIVANKUTTY ON SURESH GOPI

വീഡിയോ▶ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി.

KERALA SCHOOL SPORTS MEET  SCHOOL SPORTS MEET SURESH GOPI  വി ശിവൻകുട്ടി സുരേഷ് ഗോപി  സംസ്ഥാന സ്‌കൂള്‍ കായിക മേള
Photo Collage Of VSivankutty and Suresh Gopi (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 2, 2024, 2:28 PM IST

എറണാകുളം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് ക്ഷണിക്കില്ലന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാലോയെന്നും മന്ത്രി ചോദിച്ചു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കായിക മേളയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്ന് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ കായിക മേളയിലേയ്ക്ക് സുരേഷ് ഗോപിയെ നിലവിൽ ക്ഷണിച്ചിട്ടില്ല. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്ക് വിളിച്ചാൽ അതംഗീകരിക്കാൻ കഴിയില്ല.

വി ശിവൻകുട്ടി സംസാരിക്കുന്നു (ETV Bharat)

കേരളത്തിലെ ജനങ്ങളെ അപമാനിച്ച ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിയെ ക്ഷണിക്കാമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പല സ്ഥലങ്ങളിലും പോയി സഹായം വാഗ്ദാനം ചെയ്യുന്ന സുരേഷ് ഗോപി ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കായിക മേളയ്‌ക്ക് സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ലന്നും വി ശിവൻകുട്ടി പറഞ്ഞു.

Also Read : ബിജെപി ചിഹ്നം 'താമര' മാറ്റി 'ചാക്ക്' ആക്കണം: മന്ത്രി മുഹമ്മദ് റിയാസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.