ETV Bharat / state

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം'; കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് - VD SATHEESAN ON CMDRF - VD SATHEESAN ON CMDRF

വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള ധനസഹായം സിഎംഡിആർഎഫിലേക്ക് നല്‍കരുതെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്‌താവന തളളി വി ഡി സതീശൻ. ഇത് സംസ്ഥാന സര്‍ക്കാരിനെ വിമർശിക്കേണ്ട സമയമല്ലെന്നും എല്ലാവരും സംഭാവന നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

V D SATHEESAN  K SUDHAKARAN  മുഖ്യമന്ത്രി ദുരിതാശ്വാസനിധി
V D Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 1:04 PM IST

കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട സഹായധനം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ സംസ്ഥാന സർക്കാ‍ർ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുരന്തത്തെ രാഷ്ട്രീയവത്കരിക്കേണ്ട സമയവുമല്ല ഇത്. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദം ചെലുത്തുന്നുണ്ടെന്നും വിഡി സതീശൻ പറ‌ഞ്ഞു.

ദുരിതബാധിതർക്കായി കെപിസിസി നൂറ് വീട് വച്ച് നൽകും. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ അതില്‍ വീട് പണിത് നല്‍കും. ഇല്ലെങ്കില്‍ സ്ഥലം വാങ്ങി വീട് പണിത് നല്‍കും. മുഖ്യമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി. കോൺഗ്രസ് നേതാക്കളായ വിഎം സുധീരൻ, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല. ജനം അങ്ങനെ പണം സംഭാവന ചെയ്യുന്നതിൽ മടിക്കുന്നുണ്ടെങ്കിൽ ആ സംശയം ദുരീകരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. അല്ലാതെ അറസ്റ്റ് ചെയ്യാനല്ല.

പേടിക്കേണ്ട, ഇതൊരു വ്യത്യസ്‌ത അക്കൗണ്ടാണെന്ന് പറഞ്ഞാൽ അത് അവിടെ തീരുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു. സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ സഹായിക്കാം എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഒരു തടസവും നില്‍ക്കില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അതിനെ കുറിച്ച് പിന്നീട് സംസാരിക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

Also Read: സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടു; അത്യാധുനിക റഡാറുകൾ ഇന്ന് വയനാട്ടിലെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.