പത്തനംതിട്ട : കേരള സ്‌റ്റോറി സിനിമയെക്കുറിച്ചുള്ള ചർച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആ ചൂണ്ടയില്‍ വീഴരുതെന്നും വി ഡി സതീശൻ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കാപട്യത്തിന്‍റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയില്‍ മാത്രം ചർച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിൻവലിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
അനില്‍ ആന്‍റണിക്കെതിരായ എ കെ ആന്‍റണിയുടെ പ്രസ്‌താവനയോടും വി ഡി സതീശൻ പ്രതികരിച്ചു. എ കെ ആന്‍റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി അറിയാൻ ആരും നോക്കേണ്ട. മത - ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടനപത്രിയില്‍ കോണ്‍ഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. സാമൂഹ്യ ക്ഷേമ പെൻഷൻ അവകാശമല്ലെന്നാണ് കോടതിയില്‍ സർക്കാർ നിലപാടെടുത്തത്. രാജ്യത്ത് ആകെ 19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. യുഎപിഎ പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്‌ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാർക്കെതിരെ യുഎപിഎ ചുമത്താൻ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും വി ഡി സതീശൻ പറഞ്ഞു.
'പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കണം; കുടുംബവും രാഷ്‌ട്രീയവും വേറെ': എകെ ആന്‍റണി : പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും തന്‍റെ മകനുമായ അനില്‍ കെ ആന്‍റണി അവിടെ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആന്‍റോ ആന്‍റണി ജയിക്കണം. താന്‍ പ്രചാരണത്തിനിറങ്ങാതെ തന്നെ അവിടെ ആന്‍റോ ആന്‍റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എ കെ ആന്‍റണി പറഞ്ഞു.
താന്‍ പൊതു രംഗത്തു വന്ന കാലം മുതല്‍ തനിക്ക് രാഷട്രീയവും കുടുംബവും രണ്ടാണ്. കോണ്‍ഗ്രസാണ് എന്‍റെ മതം. തന്‍റെ മകനും കെ കരുണാകരന്‍റെ മകളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തികച്ചും തെറ്റായ നടപടിയായിപ്പോയി. മറ്റ് മക്കളെ കുറിച്ച് താന്‍ കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ലെന്നും ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ എ കെ ആന്‍റണി പറഞ്ഞു.
ALSO READ : ശശി തരൂരിന്‍റെ പ്രചാരണ വാഹനം തടഞ്ഞ് കോണ്‍ഗ്രസുകാര്‍; പിന്നാലെ കയ്യേറ്റശ്രമവും