ETV Bharat / state

'ആന്ധ്രയ്‌ക്കും ബീഹാറിനും വാരിക്കോരി കൊടുത്തു, കേരളമെന്ന വാക്ക് പോലുമില്ല'; ബജറ്റിനെ വിമർശിച്ച് വിഡി സതീശൻ - VD SATHEESAN ABOUT UNION BUDGET

കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റ് രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ഡോക്യുമെന്‍റാക്കിയെന്നും വിമര്‍ശനം. കേരളത്തില്‍ നിന്നും ബിജെപി എംപിയുണ്ടായാല്‍ കൂടുതല്‍ പരിഗണനയെന്ന പ്രഖ്യാപനം വെറും പൊള്ളത്തരമെന്നും കുറ്റപ്പെടുത്തല്‍.

OPPOSITION LEADER V D SATHEESAN  UNION BUDGET 2024  ബജറ്റിനെ വിമര്‍ശിച്ച് വിഡി സതീശന്‍  കേന്ദ്ര ബജറ്റ് 2024
VD Satheesan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 6:01 PM IST

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനുള്ള ഡോക്യുമെന്‍റാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിൽ കേരളം എന്ന വാക്ക് പോലുമില്ല. ദേശീയ കാഴ്‌ചപ്പാടല്ല മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍.

ആന്ധ്രയ്‌ക്കും ബീഹാറിനും വാരിക്കോരി കൊടുത്തപ്പോഴും കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ബജറ്റിന്‍റെ അടിസ്ഥാനം കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പ് മാത്രമാണ്.

ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം തന്നെ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. ബജറ്റ് പ്രസംഗത്തില്‍ തന്നെ ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും വിഡി സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും മൂന്നാം മോദി സര്‍ക്കാർ പിന്തുടരുന്നത് സാധാരണക്കാരെ മറന്ന് കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരമാണ് കോര്‍പറേറ്റ് നികുതി കുറച്ചത്.

പുതിയ സ്‌കീമില്‍ പേരിന് മാത്രമുള്ള ഇളവുകളാണ് നികുതിദായകര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഭവന വായ്‌പയുള്ള ആദായ നികുതിദായകര്‍ക്ക് ബജറ്റ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നും കാര്‍ഷിക കടം എഴുതിത്തള്ളണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല.

കോണ്‍ഗ്രസ് മാനിഫെസ്‌റ്റോയെ പരിഹസിച്ച മോദി തന്നെ യുവക്കാള്‍ക്കുള്ള അപ്രന്‍റീസ്ഷിപ്പ് പ്രോഗ്രാം കടമെടുത്തു. ദുരന്തനിവാരണ പാക്കേജ്, കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചുവെന്നും വിഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് സംബന്ധിച്ച് നല്‍കിയ വാഗ്‌ദാനവും പാലിച്ചില്ല. ബിജെപി എംപിയെ കേരളത്തില്‍ നിന്നും വിജയിപ്പിച്ചാല്‍ സംസ്ഥാനത്തിന് കൂടുതല്‍ പരിഗണനയെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്ത കുറിപ്പില്‍ പറഞ്ഞു.

Also Read: 'ബജറ്റ് നിരാശജനകവും കേരള വിരുദ്ധവും': വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.