ETV Bharat / state

'രാഷ്‌ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞു': വിഡി സതീശന്‍ - V D Satheesan against CPM

തെരഞ്ഞെടുപ്പ് സമയത്ത് കലാപാന്തരീക്ഷം സൃഷ്‌ടിക്കാനുള്ള സിപിഎമ്മിന്‍റെ ഗൂഢനീക്കമാണ് പാനൂരിൽ നടന്നതെന്ന് വിഡി സതീശൻ.

വി ഡി സതീശൻ  PANOOR BOMB BLAST  പാനൂർ ബോംബ് സ്‌ഫോടനം  CPM
V D Satheesan Says Panoor Bomb Blast Is A Secret Move By CPM For Lok Sabha Election 2024
author img

By ETV Bharat Kerala Team

Published : Apr 7, 2024, 3:42 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണ് ബോംബ് നിര്‍മ്മിച്ചവരെ സിപിഎം തള്ളിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ എതിരാളികളെ എന്തും ചെയ്യാന്‍ മടിക്കാത്ത മാഫിയ സംഘമായി സിപിഎം മാറിക്കഴിഞ്ഞുവെന്നും സതീശൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. പരാജയ ഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ അണികള്‍ക്ക് ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എംവി ഗോവിന്ദന്‍ പാനൂരിലെ ബോംബ് നിര്‍മ്മാണവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തിയത്. ഇതുതന്നെയാണ് ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലും സിപിഎം ചെയ്‌തത്. കൊലപാതകത്തില്‍ ഒരു ബന്ധവുമില്ലെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളും കൊലയാളികള്‍ക്ക് രക്ഷാകവചമൊരുക്കിയത്.

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാകണം. തങ്ങൾ കരുതുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒപ്പിട്ട ആര്‍എസ്എസ്-സിപിഎം കരാര്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളാകാനാണ് സാധ്യതയെന്നാണ്. ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത ബോംബ് നിര്‍മ്മിച്ചയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌ത വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്കുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൊല്ലപ്പെട്ടയാള്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാകുമെന്നും മുന്‍കാല അനുഭവങ്ങളും അങ്ങനെയാണെന്നും സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്‌ടിച്ച് വോട്ടര്‍മാരെ ഭയപ്പെടുത്തി പോളിംഗ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് സിപിഎം നടത്തുന്നത്. ഇതുകൊണ്ടാന്നും ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. ഭരണത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തിന് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Also read: പാനൂർ ബോംബ് സ്ഫോടനം; ഷരിലിന്‍റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.