വയനാട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. മുണ്ടക്കൈ പഴയ അങ്ങാടിയില്‍ വാഹനമിറങ്ങിയ സുരേഷ് ഗോപി ഇവിടെ വെച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് പുഞ്ചിരിമട്ടത്തേക്ക് പോകും. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കും.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Also Read : ദുരന്തമുഖത്തെത്തി ലഫ്.കേണല്‍ മോഹൻലാൽ; ദുരന്ത ബാധിതരുടെ പുനധിവാസത്തിന് മൂന്ന് കോടി നല്‍കും