ETV Bharat / state

പെരുമയിൽ മാറ്റമില്ല, തൃശൂർ പൂരം പഴയ പൗഢിയോടെ നടത്തും; പുതിയ ക്രമീകരണങ്ങൾ വരുമെന്നും സുരേഷ് ഗോപി - Suresh Gopi About Thrissur Pooram

author img

By ETV Bharat Kerala Team

Published : Aug 14, 2024, 12:46 PM IST

തൃശൂർ പൂരം പഴയ പൗഢിയിൽ നടക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കോടതി മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ പൂരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

തൃശൂർ പൂരം  കേന്ദ്ര മന്ത്രി സുരേഷ് ഗോപി  UNION MINISTER SURESH GOPI  തൃശൂർ പൂരം 2024
Union Minister Suresh Gopi (ETV Bharat)
കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു (ETV Bharat)

തൃശൂർ : തൃശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണത്തെത് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. നിലത്തിരുന്ന് വെടിക്കെട്ട് കണ്ട് ആസ്വദിച്ചിരുന്ന, ഒരു തല്ലു പോലും ഇല്ലാത്ത കാലമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഹിതമല്ലാത്ത ചില കാര്യങ്ങൾ നടന്നു.

സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കം. അതിനായി പൂരം നടത്തുന്നതിന് ഹൈക്കോടതി പറയുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചേ മതിയാകൂ. അതിനകത്ത് വൈകാരികമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഹൈക്കോടതിയെ ധരിപ്പിക്കാൻ വേണ്ടി ചില പുതിയ സാങ്കേതികമാറ്റങ്ങൾ വരുത്തികൊണ്ട് ജനങ്ങളുടെ തന്നെ ഉത്സവമാക്കി പൂർവ സ്ഥിതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.

പൂര നടത്തിപ്പിനെക്കുറിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനേട് സംസാരിച്ചപ്പോൾ അദ്ദേഹം ഫുൾ ടീമിനെ അയച്ചു തന്നിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ കേസ്; വിശദീകരണം തേടി ഹൈക്കോടതി - thrissur pooram case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.