ETV Bharat / state

വാക്കുതര്‍ക്കത്തിന് പിന്നാലെ ഗര്‍ഭിണിയായ യുവതിയെ തൊഴിച്ചു, ഗര്‍ഭസ്ഥ ശിശു മരിച്ചു; യുവാവ് അറസ്റ്റില്‍ - Unborn Child Death Case One Arrest - UNBORN CHILD DEATH CASE ONE ARREST

പത്തംതിട്ടയില്‍ ഗർഭസ്ഥ ശിശുവിനെ കൊന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയുടെ 5 മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെയാണ് തൊഴിച്ചുകൊന്നത്. സംഭവത്തില്‍ പ്രതി തിരുവല്ല സ്വദേശി വിഷ്‌ണു ബിജു അറസ്റ്റില്‍

MAN KILLED UNBORN CHILD  ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്നു  PATHANAMTHITTA UNBORN CHILD KILLING  PATHANAMTHITTA NEWS
VISHNU BIJU (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 7:57 AM IST

പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റില്‍. തിരുവല്ല പൊടിയാടി കാരാത്ര കോളനിയിൽ വടക്കേ പറമ്പൽ വീട്ടിൽ വിഷ്‌ണു ബിജു (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്‌ച (ഓഗസ്റ്റ് 22) രാത്രി ആയിരുന്നു സംഭവം.

ശനിയാഴ്‌ച ഉച്ചയോടെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്‌ച (ഓഗസ്റ്റ് 25) ഉച്ചയോടെ പുളിക്കീഴ് പൊലീസ് പിടികൂടുകയായിരുന്നു. ഒരു വർഷമായി കല്ലിശ്ശേരി സ്വദേശിയായ യുവതിയും വിഷ്‌ണുവും പൊടിയാടിയിലെ വീട്ടിൽ ഒരുമിച്ചു താമസിച്ചു വരികയാണ്.

വ്യാഴാഴ്‌ച രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ വിഷ്‌ണു യുവതിയുടെ വയറ്റിൽ തൊഴിക്കുകയായിരുന്നു. തളര്‍ന്ന് വീണ യുവതിയെ വീട്ടുകാരെത്തി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

യുവതി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read: ഓട്ടോ കൂലിയെ ചൊല്ലി തർക്കം; ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ചയാള്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.