കോട്ടയം: ചങ്ങനാശേരിയിൽ ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ അമ്പാടി ബിജു (23), അഖിൽ ടിഎസ് (24) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ട് വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്.
ബെംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി എൻഎസ്എസ് കോളേജിന് സമീപം പ്രതികൾ ബസിൽ വന്നിറങ്ങിയപ്പോൾ ഇരുവരെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read: കൊച്ചിയില്‍ 13.52 ഗ്രാം എംഡിഎംഎ പിടികൂടി; ഒരു സ്‌ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റില്‍