തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാരെ ഇറക്കി കടുത്ത മത്സരം കാഴ്‌ച വയ്ക്കാനൊരുങ്ങി ബിജെപി(Two Union Ministers). 20 ല്‍ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് വനിതകളും രണ്ട് യുവാക്കളും ഇടം നേടി(First Candidates List of BJP in Kerala). എന്നാല്‍ അടുത്തയിടെ ബിജെപിയിലെത്തിയ പിസി ജോര്‍ജിന് ആദ്യ പട്ടികയില്‍ ഇടം ലഭിച്ചില്ല(Anil Antony). ജോര്‍ജ് ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന പത്തനംതിട്ടയില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണിയുടെ മകന്‍, അടുത്തയിടെ ബിജെപിയിലെത്തിയ അനില്‍ ആന്‍റണിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചു. ആദ്യ ഘട്ട പട്ടികയുടെ ഘടന കണ്ടാല്‍ തന്നെ വ്യക്തമാകും കേരളത്തിന് ദേശീയ രാഷ്ട്രീയത്തില്‍ നിലവിലുള്ള പ്രധാന്യം. തിരുവനന്തപുരം ജില്ലയില്‍ വരുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരം കടുപ്പിച്ച് ജയം ഉറപ്പിക്കാനാണ് കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും അങ്കത്തട്ടിലിറക്കിയതെന്ന് വ്യക്തം.
ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഇവര്‍:
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര ഐടി, നൈപുണ്യ വികസന സഹമന്ത്രി. തൃശൂര്‍ ദേശമംഗലം സ്വദേശിയെങ്കിലും ജനനം അഹമ്മദാബാദില്‍. ചിക്കാഗോയിലെ ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരി. ജൂപിറ്റര്‍ കാപിറ്റല്‍ എന്ന വ്യവസായ സ്ഥാപനത്തിന്‍റെ സ്ഥാപകനും ഏഷ്യാനെറ്റ് ചെയര്‍മാനുമാണ്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 60 വയസ്
ആറ്റിങ്ങല്‍- വി മുരളീധരന്‍. കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റുമാണ്. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയും പൊതുരംഗത്തെത്തി. എബിവിപി സംസ്ഥാന സെക്രട്ടറിയായിരുന്നു. എബിവിപി നേതൃത്വ രംഗത്ത് ദേശീയ തലത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ തലശേരി സ്വദേശി. 66 വയസ്
പത്തനംതിട്ട- അനില്‍ ആന്‍റണി. അടുത്തയിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ കെ ആന്‍റണിയുടെ മകന്‍. കോണ്‍ഗ്രസ് ഐടി സെല്‍ കണ്‍വീനറായിരുന്നു. എന്‍ജിനീയറിംഗ് ബിരുദധാരി. 39 വയസ്
ആലപ്പുഴ- ശോഭ സുരേന്ദ്രന്‍. ബിജെപിയുടെ സമീപകാലത്തെ മികച്ച വനിതാ പ്രഭാഷക. പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി അംഗം. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്, ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്‍റുമായിരുന്നു. 2019ല്‍ ആറ്റിങ്ങലില്‍ മത്സരിച്ച് 2,48000 വോട്ട് നേടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി. 58 വയസ്.