ETV Bharat / state

ഡ്രൈവർ മദ്യ ലഹരിയിൽ; താമരശ്ശേരിയിൽ ടിപ്പറിടിച്ച് രണ്ട് പേർക്ക് പരിക്ക് - Tipper Bike Collision Thamarassery - TIPPER BIKE COLLISION THAMARASSERY

സ്‌കൂട്ടർ യാത്രക്കാരായ പിതാവിനും മകള്‍ക്കുമാണ് പരിക്കറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചു.

കോഴിക്കോട്  TIPPER BIKE COLLISION THAMARASSERY  THAMARASSERY ACCIDENT  ടിപ്പറിടിച്ച് രണ്ട് പേർക്ക് പരിക്ക്
TIPPER BIKE COLLISION THAMARASSERY (Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 8, 2024, 7:03 PM IST

കോഴിക്കോട് : ഡ്രൈവർ മദ്യ ലഹരിയില്‍ ഓടിച്ച ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കല്‍ അബ്‌ദുറഹിമാന്‍ (58), മകള്‍ റിനു ഫാത്തിമ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയ പാതയില്‍ അമ്പായത്തോട്ടിലെ ബാറിന് മുന്‍വശത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

താമരശേരി ബാറിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ പെട്ടന്ന് റോഡിലേക്ക് കയറ്റി തെറ്റായ ദിശയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് നടത്തിയ പരിശോധനയില്‍ ടിപ്പര്‍ ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചു.

പരിക്കേറ്റ ഉടനെ ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അബ്‌ദുറഹിമാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും റിനു ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം പൊലീസ് കസ്‌റ്റഡിയിലുള്ള ടിപ്പര്‍ ഡ്രൈവറുടെ രക്ത പരിശോധന നടത്തണമെന്ന ആവശ്യം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.

Also Read : ബിലീവേഴ്‌സ്‌ ചര്‍ച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അപകടം അമേരിക്കയിലെ പ്രഭാത സവാരിക്കിടെ - KP YOHANNAN INJURED IN ACCIDENT

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.