ETV Bharat / state

കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്‌ - wild boar attack

കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച്‌ ഓട്ടോ ദേഹത്തേക്ക്‌ മറിഞ്ഞ്‌ രണ്ട് പേർക്ക് പരിക്കേറ്റു.

WILD BOAR ATTACK  WILD ANIMAL ATTACK IN KERALA  കാട്ടുപന്നി ആക്രമണം  AUTO OVERTURNED
WILD BOAR ATTACK
author img

By ETV Bharat Kerala Team

Published : Apr 7, 2024, 9:14 PM IST

ഇടുക്കി: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. നെടുംകണ്ടം തേർഡ് ക്യാമ്പ് എംഡിഎസ് പാൽ സൊസൈറ്റി ജീവനക്കാരൻ മുണ്ടാട്ടുമുണ്ടയിൽ ഷാജി, ഓട്ടോ ഡ്രൈവർ റജി എന്നിവർക്കാണ് പരിക്കേറ്റത്. റജിയെ തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഷാജിയെ തുക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങുകയും ചില്ലറ വിൽപന നടത്തിവരികയും ചെയ്യുന്നതിനിടെ കാട്ടുപന്നി ഓട്ടോയിൽ തട്ടിയതിനെ തുർന്ന് ഓട്ടോ മറിയുകയായിരുന്നു.

റെജിയും ഷാജിയും റോഡിൽ വീഴുകയും അവരുടെ ദേഹത്തേക്ക്‌ ഓട്ടോ മറിയുകയുമായിരുന്നു. ഷാജിയുടെ നെഞ്ചിലേക്കാണ് ഓട്ടോ മറിഞ്ഞത്. റെജിയുടെ കാലിനും മുഖത്തും പരിക്കുണ്ട്.

ALSO READ: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.