ETV Bharat / state

കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ഇടിച്ച് രണ്ട് പേർ മരിച്ചു; ഡ്രൈവർമാർക്കെതിരെ നടപടി - ACTION AGAINST KSRTC DRIVERS - ACTION AGAINST KSRTC DRIVERS

കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്‌ചകൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മാനേജ്മെന്‍റ്‌

KARUNAGAPPALLI KSRTC BUS COLLISION  TWO KILLED IN KSRTC CRASH  KSRTC ACCIDENT  കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി
Representative Image (Source: Etv Bharat)
author img

By ETV Bharat Kerala Team

Published : May 20, 2024, 10:53 PM IST

തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവർ എടി പ്രബാഷിനെ സസ്പെൻഡ്‌ ചെയ്യുകയും പൂവാർ യൂണിറ്റിലെ ഡ്രൈവർ ടി ഷൈനിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു.

മെയ്‌ 15 ന് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് സർവീസ് നടത്തുകയായിരുന്ന JN 357 എസി ബസിന് മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്ക് ചെയ്യുകയും ലോറിക്ക് പുറകിലായി പോവുകയായിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിക്കുകയും, പിന്നിലുള്ള കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിലാണ് പ്രബാഷിനെ സസ്പെൻഡ്‌ ചെയ്‌തത്.

മെയ്‌ 17 ന് കായംകുളം - തിരുവനന്തപുരം സർവീസിനിടെ ബസ് കരുനാഗപ്പള്ളി ഡിപ്പോയിലേക്ക് കയറുന്നതിനിടെ 75 വയസുകാരനായ ചന്ദ്രബാൽ എന്നയാൾ ബസിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിലാണ് ഷൈനിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഡ്രൈവർമാരുടെ ഭാഗത്ത്‌ നിന്നും കൃത്യനിർവഹണത്തിലെ ഗുരുതരമായ വീഴ്‌ചയും ചട്ടലംഘനവും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം സിഎംഡിയുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ലെവൽ ആക്‌സിഡന്‍റ്‌ മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.

ആക്‌സിഡന്‍റ്‌ മോണിറ്ററിങ് കമ്മിറ്റിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്‌ചകൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ്‌ അറിയിച്ചു.

Also Read: യാത്ര ഇനി ജോറാവും; പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസുകള്‍ പരീക്ഷണയോട്ടത്തിന് എത്തിച്ച് കെഎസ്ആർടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.