തിരുവനന്തപുരം: ചത്തിസ്‌ഗഢിൽ നടന്ന മാവോയിസ്‌റ്റ് അക്രമണത്തിൽ തിരുവനന്തപുരം സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35) ആണ് കൊല്ലപ്പെട്ടത്. നക്‌സൽ ബാധിത പ്രദേശമായ സുഖ്‌മയിൽ ബൈക്കിലും ട്രക്കിലുമായി സഞ്ചരിച്ച ജവാന്മാരുടെ വാഹനം സഞ്ചരിച്ച വഴിയിൽ മാവോയിസ്‌റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സിആർപിഎഫ് കോബ്ര വിഭാഗത്തിലെ സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട വിഷ്‌ണുവും, ഷൈലേന്ദ്രനും (29). സംഭവത്തിൽ നിരവധി ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. വീരമൃത്യു വരിച്ച വിഷ്‌ണു വാഹനത്തിന്‍റെ ഡ്രൈവർ ആയിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥലത്ത് സേന തിരച്ചിൽ ശക്തമാക്കിയതായാണ് വിവരം.
Also Read: കത്വയില്‍ ഏറ്റുമുട്ടല്‍; സിആർപിഎഫ് ജവാന് വീരമൃത്യു