ETV Bharat / state

ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം - IDUKKI RAJAKKAD ACCIDENT

ഇടുക്കിയില്‍ വിനോദ യാത്രികരുടെ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു മരണം.തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് മരണപ്പെട്ടത്

IDUKKI ACCIDENT  2 DEATH IN IDUKKI ACCIDENT  ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം  ടൂറിസ്‌റ്റ് ബസ് അപകടം ഇടുക്കി
Two Dead In Tourist Bus Overturns in Idukki Rajakkad Vattakannipara
author img

By ETV Bharat Kerala Team

Published : Apr 13, 2024, 2:18 PM IST

ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം

ഇടുക്കി : ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ്, രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഏഴ് വയസുകാരി സന, റെജീന (30) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ പ്രാഥമിക ശൂശ്രൂഷകള്‍ക്ക് ശേഷം, തമിഴ്‌നാട്ടിലെ ആശുപത്രികളിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. രാജാക്കാട് വട്ടക്കണ്ണിപ്പാറയിലെ കൊടും വളവുകളും വലിയ ഇറക്കവുമുള്ള ഭാഗത്ത് നിയന്ത്രണം നഷ്‌ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. കുമളിയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്

മരണപെട്ട രണ്ട് പേരും അപകടത്തിനിടെ വാഹനത്തിനടിയില്‍ കുടങ്ങുകയായിരുന്നു. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള അഞ്ച് കുട്ടികൾ ഉൾപ്പെടെ 23 പേരടങ്ങുന്ന ടൂറിസ്‌റ്റ് സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ രാജാക്കാട്ടിലെ വിവിധ ആശുപത്രികളില്‍ എത്തിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Also Read : നിയന്ത്രണം വിട്ട കാര്‍ പാതയോരത്തേക്ക് പാഞ്ഞ് കയറി: ഒരാൾക്ക് പരിക്ക് - Car Accident At Anachal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.