ETV Bharat / state

കുപ്പി കള്ളൻമാർ പിടിയിൽ ; ബെവ്‌റേജ്‌സ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യ കുപ്പി മോഷ്‌ടിച്ചവർ പൊലീസിന്‍റെ പിടിയിൽ - Theft at Beverage outlet - THEFT AT BEVERAGE OUTLET

തണീർപന്തലിലെ ബെവ്‌റേജസ് ഔട്ട്‌ലെറ്റിൽ നിന്നാണ് പ്രതികൾ മദ്യ കുപ്പികൾ മോഷ്‌ടിച്ചത്. മോഷണ ദൃശ്യം പുറത്ത്.

മദ്യക്കുപ്പി മോഷ്‌ടിച്ചവർ പിടിയിൽ  LIQUOR BOTTLE THIEVES ARRESTED  ബെവ്‌റേജ്‌സിൽ മോഷണം  THEFT AT BEVERAGES KOZHIKODE
IQUOR BOTTLE THIEVES ARRESTED (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 3:06 PM IST

ബെവ്‌റേജ്‌സ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യ കുപ്പി മോഷ്‌ടിച്ചവർ പിടിയിൽ (ETV Bharat)

കോഴിക്കോട് : ബെവ്‌റേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ നിന്ന് കുപ്പി മോഷ്‌ടിച്ചവർ പിടിയിൽ. തണീർപന്തലിലെ ബെവ്‌റേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ യുവാക്കളാണ് അറസ്‌റ്റിലായത്. അന്നശേരി പരപ്പാറ സ്വദേശികളായ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരാണ് അറസ്‌റ്റിലായത്.

3000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യകുപ്പികളാണ് വിവിധ ദിവസങ്ങളിലായി ഇവര്‍ മോഷ്‌ടിച്ചത്. രണ്ടു പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ആകെ 11 കുപ്പികളാണ് മോഷണം പോയത്. മെയ് 16, 19, 24 , 25 തീയതികളിലായാണ് യുവാക്കൾ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

Also Read : കൊല്ലത്തെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്‌ടിക്കാൻ ശ്രമം; എറണാകുളം സ്വദേശി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.