ETV Bharat / state

രണ്ടര വയസില്‍ ഭരതനാട്യത്തിലെ 52 മുദ്രകളും കാണാപാഠം; റെക്കോഡുകളിലേക്ക് ചുവടുവെച്ച് ധ്വനി - 52 MUDRAS IN BHARATANATYAM

ഇതുവരെ ധ്വനിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങള്‍. മുദ്രകള്‍ സ്വായത്തമാക്കിയത് അമ്മയുടെ നൃത്ത ക്ലാസില്‍ നിന്ന്.

DWANI  LITTLE DANCER  KOTTYAM DANCER  INDIA BOOK OF RECCORDS DANCER
Two and half year old Dhwani shows 52 mudras in bharatanatyam (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 4:17 PM IST

കോട്ടയം: ഈ ശിശു ദിനത്തില്‍ നമുക്ക് വ്യത്യസ്‌തയായ ഒരു ശിശുവിനെ പരിചയപ്പെടാം. കോട്ടയംകാരിയായ ധ്വനി. മൂലേടം അന്തേരില്‍ വീട്ടില്‍ നര്‍ത്തകിയായ പ്രസീതയുടെയും മുകേഷിന്‍റെയും ഇളയമകള്‍. പക്ഷേ ഇതൊന്നുമല്ല ഈ രണ്ടരവയസുകാരിയുടെ ഇപ്പോഴത്തെ മേല്‍വിലാസം.

ഭരതനാട്യത്തിലെ 52 മുദ്രകളും അവതരിപ്പിച്ച് രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ETV Bharat)

പിച്ചവച്ച് തുടങ്ങിയപ്പോള്‍ മുതല്‍ കുഞ്ഞ് ധ്വനിയുടെ ചുവടുകള്‍ക്ക് നൃത്തഭംഗിയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള അമ്മയുെടെ നൃത്ത ക്ലാസുകളിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ധ്വനി നൃത്തച്ചുവടുകളും മുദ്രകളുമെല്ലാം അനായാസം തന്നെ ഹൃദിസ്ഥമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭരതനാട്യത്തിലെ 52 മുദ്രകളും കൊഞ്ചിപ്പറഞ്ഞും കയ്യിലും മുഖത്തും വിരിയിച്ചും ഈ രണ്ടര വയസുകാരി ഇപ്പോള്‍ നടന്ന് കയറിയിരിക്കുന്നത് രാജ്യാന്തര അംഗീകാരങ്ങളുടെ നെറുകയിലേക്കാണ്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, 2024 ലെ ഇന്‍റര്‍നാഷണല്‍ കിഡ്‌സ് ഐക്കണ്‍ പുരസ്‌കാരം, യങ് അച്ചീവേഴ്‌സ് ഒളിപ്യാഡ് നാഷണല്‍ കോംപറ്റീഷന്‍ സ്പെഷ്യല്‍ ടാലന്‍റ് വിന്നര്‍ തുടങ്ങിയ അംഗീകാരങ്ങളാണ് ഈ കുരുന്നിനെ തേടി ഇതുവരെ എത്തിയിട്ടുള്ളത്. സാമൂഹ്യമാധ്യമങ്ങളിലും താരമാണ് ഈ കുഞ്ഞ് ധ്വനി.

Also Read: ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.