കോഴിക്കോട്: നരിക്കുനിയിലെ കടയിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. പുതുപ്പാടി സ്വദേശി എംഎച്ച് ഹിഷാം (36), കൂടരഞ്ഞി സ്വദേശി അമൽ സത്യൻ (29) എന്നിവരാണ് പിടിയിലായത്. കേസില്‍ നാല് പേര് നേരത്തെ അറസ്റ്റിലായിരുന്നു.
കിഴക്കോത്ത് കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കിഴക്കോത്ത് ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശേരി സ്വദേശി മുഹമ്മദ് ഇയാസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പണം കൈമാറിയ യുവാവ് സ്ഥലം വിട്ട ശേഷമാണ് നോട്ട് വ്യാജമാണെന്ന് കടയുടമ തിരിച്ചറിഞ്ഞ്.
തുടർന്ന് കടയുടമ മുഹമ്മദ് റഈസ് കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
Also Read: കള്ളനോട്ട് വിതരണം; ഒരു സ്ത്രീ ഉള്‍പ്പെടെ 4 പേര് അറസ്റ്റില്‍