ETV Bharat / state

മലക്കാപ്പാറയില്‍ ആദിവാസി മൂപ്പന് മര്‍ദനം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി - Tribal People Attacked

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി ഊര് മൂപ്പന്‍ വീരന്‍. തങ്ങള്‍ കെട്ടിയ മൂന്ന് കുടില്‍ പൊളിച്ച് നീക്കിയെന്നും സംഘം. മര്‍ദനത്തില്‍ പരിക്കേറ്റ വീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനം വകുപ്പ് മര്‍ദനം മലക്കാപ്പാറ  ആദിവാസി മൂപ്പന് മര്‍ദനം  Tribal People Attacked  Adivasi People Attack Thrissur
Tribal People Attacked By Forest Officials In Malakkappara
author img

By ETV Bharat Kerala Team

Published : Feb 24, 2024, 11:06 AM IST

മലക്കാപ്പാറയില്‍ ആദിവാസി മൂപ്പന് മര്‍ദനം

തൃശൂര്‍ : മലക്കാപ്പാറയില്‍ ആദിവാസി കുടുംബാംഗങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി പരാതി. വീരന്‍ കുടി കോളനിയില്‍ നിന്നും മലക്കപ്പാറയിലേക്ക് കുടിയേറിയ ഊര് മൂപ്പന്‍ വീരനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ മൂപ്പനെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. മുതുവര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി സംഘം പാലായനം ചെയ്‌ത് പാറപ്പുറത്ത് തമ്പടിച്ചപ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മര്‍ദിച്ചത്. വാസയോഗ്യമല്ലാത്ത വീരന്‍ കുടി കോളനിയിലെ ഭൂമി ഉപേക്ഷിച്ചാണ് സംഘം മലക്കാപ്പാറയിലേക്ക് കുടിയേറിയത്. മലക്കാപ്പാറയിലെത്തിയ സംഘം കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങുമ്പോഴാണ് ഉദ്യോഗസ്ഥരെത്തിയത്.

സ്ഥലത്ത് താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ഊര് മൂപ്പനെ മര്‍ദിക്കുകയുമായിരുന്നു. പാറപ്പുറത്ത് കെട്ടിയ മൂന്ന് കുടിലുകള്‍ സംഘം പൊളിച്ച് മാറ്റുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.