ഇടുക്കി : മതികെട്ടാൻ ചോലയുടെ താഴ്വരയിലെ കുന്നിൻ ചെരുവുകളിൽ തുടർച്ചയായി റാഗി കൃഷിയുടെ വിജയഗാഥ രചിക്കുകയാണ് ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻ കുടിയിലെ ആദിവാസി കർഷകർ. കഴിഞ്ഞ വർഷം ലഭിച്ച മികച്ച വിളവിനെ തുടർന്ന് ഈ വർഷവും നിലം ഒരുക്കി വിത്ത് ഇറക്കുകയാണ് കർഷകർ. നീലവാണി, ചങ്ങല തുടങ്ങി അഞ്ചോളം ഇനങ്ങളുടെ വിത്തുകളാണ് നട്ടത്.
നടീൽ മഹോത്സവം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിഷ ദിലീപ് ഉദ്ഘാടനം ചെയ്‌തു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജു വർഗീസ്, കൃഷി അസി. ഡയറക്‌ടർ ജോൺസൺ, വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫിസർമാർ, ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
Also Read: മുന്തിരി കൃഷിയിൽ ശോഭിച്ച് ശോഭ സുരേഷ് ; ഒറ്റച്ചെടിയിൽ വിളഞ്ഞത് 30 ഓളം മുന്തിരിക്കുലകൾ