പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച് കയറി കുരുമുളക് പൊടി വിതറി സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച സംഭവത്തില്‍
നിരവധി കേസുകളില്‍ പ്രതികളായ അച്ഛനും മക്കളും ഉള്‍പ്പെടെ ആറ് പേരെ പന്തളം പൊലീസ് പിടികൂടി. കുളനട സ്വദേശി കുഞ്ഞുമോന്‍ (55), മക്കളായ ബിബിന്‍ (32), സിബിന്‍ (29), അയല്‍വാസിയും സുഹൃത്തുക്കളുമായ ബിനു ഡാനിയൽ ( 42), ഉമേഷ് കുമാർ (32), സഞ്ജു (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിരവധി അടിപിടി കേസുകളില്‍ പ്രതികളായ സംഘം കഴിഞ്ഞ മാസം 15ന് കുളനട പാണില്‍ ചൂടുകാട്ടില്‍ വല്യതറ കിഴക്കേതില്‍ വീട്ടില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു.
തമിഴ്‌നാട്ടിലെ വിവിധ ലോഡ്‌ജുകളില്‍ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കന്യാകുമാരിയില്‍ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
Also Read: ചെമ്മണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഎം പ്രവർത്തകനാണെന്ന് ആരോപണം
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്‍റെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈഎസ്‌പി ആര്‍ ജയരാജിന്‍റെ നേതൃത്വത്തില്‍ എസ്എച്ച്‌ഒ പ്രജീഷ് ശശി, എസ്ഐ ബി അനില്‍കുമാര്‍, പൊലീസുദ്യോഗസ്ഥരായ എസ് അന്‍വര്‍ഷ, വിഷ്‌ണുനാഥ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.